Connect with us

kerala

ബ്രഹ്മപുരം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്നാണ് കോൺഗ്രസ്സ് നിലപാട്

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് ഹർജി നൽകും.സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്നാണ് കോൺഗ്രസ്സ് നിലപാട്.

2019 ൽ നെതർലൻഡ്സ് സന്ദർശനതിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നു എന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.മുഖ്യമന്ത്രി ബ്രഹ്മപുരം വിവാദത്തിൽ നിന്നും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

kerala

സ​ഖ്യ​ത്തി​ൽ ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ

ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

Published

on

ക​ർ​ണാ​ട​ക​യി​ൽ ജെ.​ഡി-​എ​സ്- ബി.​ജെ.​പി സ​ഖ്യ​ത്തി​ലെ അ​നൈ​ക്യം വെ​ളി​പ്പെ​ടു​ത്തി ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ൾ സ​ഖ്യ​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രി​ൽ​നി​ന്ന് പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹാ​സ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 14 മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ലാ​ർ, മാ​ണ്ഡ്യ, ഹാ​സ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജെ.​ഡി-​എ​സ് മ​ത്സ​രി​ക്കു​ന്ന​ത്. മ​ണ്ഡ്യ​യി​ൽ സി​റ്റി​ങ് എം.​പി സു​മ​ല​ത​യു​ടെ നി​സ്സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച് ദേ​വ​ഗൗ​ഡ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു.

ഹാ​സ​നി​ൽ ബി.​ജെ.​പി​യു​ടെ സം​സ്ഥാ​ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പ്രീ​തം​ഗൗ​ഡ ജെ.​ഡി-​എ​സ് സ്ഥാ​നാ​ർ​ഥി പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. കോ​ലാ​റി​ൽ ബി.​ജെ.​പി, ജെ.​ഡി-​എ​സ് ​നേ​താ​ക്ക​ൾ പൊ​തു​വേ​ദി​യി​ൽ ത​മ്മി​ല​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ദേ​വ​ഗൗ​ഡ​യു​ടേ​ത് വെ​റും ഊ​ഹം മാ​ത്ര​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വൈ. വി​ജ​യേ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

Continue Reading

Trending