വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ലണ്ടനില്‍ ഇന്ത്യക്കാരനായ ബാങ്കര്‍ കൊലപ്പെടുത്തി.. 46-കാരനായ സഞ്ജയ് നിജവാന്‍ ആണ് ഭാര്യ സോനിതയെ മഴുവും കത്തിയും ഉപയോഗിച്ച് ക്രൂരമായി കൊല്ലുകയായിരുന്നു. രണ്ടര മില്യണ്‍ ഡോളര്‍ വിലവരുന്ന വീട്ടില്‍ വെച്ച് നാലര വയസ്സുകാരനായ മകന്റെ മുന്നിലിട്ടാണ് സഞ്ജയ് കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ 124 മുറിവുകളുണ്ട്.

ബ്രിട്ടനിലെ മുന്‍നിര ബാങ്കായ ബാര്‍ക്ലേയ്‌സിലെ ഉദ്യോസ്ഥനായിരുന്ന സഞ്ജയ് നിജവാൻ വൻതുക ശമ്പളം ഉള്ള ജോലി ഈയിടെ രാജി വെച്ചിരുന്നു. എങ്കിലും വൻതുക ഇയാൾക്ക് സമ്പാദ്യമുണ്ട്.

വിഷാദ രോഗത്തിന് ചികിൽസ തേടിയിരുന്ന സഞ്ജയ് ഭാര്യ വിവാഹ മോചനം ആവശ്യപെട്ടപ്പോൾ നിരകരിച്ചിരുന്നു.