തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്. എഫ് സംസ്ഥാന കമ്മിറ്റി സർവകലാശാല പരീക്ഷ കൺട്രോളർക്ക് പരാതി നൽകി.എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റംഷാദ് പള്ളം, , എം.എസ്.എഫ് ജില്ലാ ട്രഷറർ കെ. വൈ അഫ്സൽ,മെഡിഫെഡ് കോഴിക്കോട് ജില്ലാ വൈസ്സ ചെയർമാൻ സമദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പരാതി നൽകിയത്.
2020 ആഗസ്റ്റിൽ നടക്കേണ്ടിയിരുന്ന അവസാന വർഷ പരീക്ഷ ഇത് വരെയായും നടന്നിട്ടില്ല. ഇതോടെ വിദ്യാർത്ഥികളുടെ 8 മാസത്തോളമാണ് നഷ്ടപ്പെട്ടത്. നിലവിൽ ഏതെങ്കിലും വിഷയത്തിൽ സപ്പ്ലിമെന്ററി ഉള്ള വിദ്യാർഥികൾക്ക് അവസാന വർഷ പരീക്ഷ എഴുതാൻ അനുവദനീയമല്ല. അത് വീണ്ടും അവരുടെ 6 മാസത്തോളം നഷ്ടപ്പെടാൻ ഇടയാക്കുന്നു. വിദ്യാർത്ഥികളുടെ നഷ്ടപ്പെടുന്ന തൊഴിൽ സാധ്യതകൾ കണക്കിലെടുത്ത് അവസാന വർഷ പരീക്ഷ സമയബന്ധിതമായി നടത്തണമെന്നും, സപ്പ്ലിമെന്ററി ഉള്ള വിദ്യാർത്ഥികളെ കൂടി അവസാന വർഷ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും പരാതിയിൽ സ്ഥാന പ്രസിഡണ്ട് പി കെ നവാസും ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും ആവശ്യപ്പെട്ടു.