ജമ്മു: ആര്‍എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാനും പ്രദേശവാസിക്കും പരിക്കേറ്റു. വെടിയേറ്റ ഉടന്‍ തന്നെ കുമാറിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തിനിടെ പാക് സൈന്യം നടത്തുന്ന എട്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്.