kerala
കണ്ണൂരിനെയും കൊല്ലത്തെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?
മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം.
ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ രണ്ടാം സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനം നിയമസഭയിൽ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് കേരളം എന്നതാണ് ബജറ്റിന്റെ മുഖ്യ സന്ദേശം. എന്നാൽ, കൊല്ലത്തെയും കണ്ണൂരിനെയും മാത്രമായി പരിഗണിച്ചുകൊണ്ടാണ് കേരള ബജറ്റ് മുന്നേറുന്നത്. മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം. പ്രത്യേകമായി, ഈ പ്രഖ്യാപനങ്ങള്‍ പരിശോധിക്കുന്നത് രാഷ്ട്രീയമായ സാഹചര്യത്തെയും വികസന പ്രവണതകളെയും കൂടി വ്യക്തമാക്കുന്നു.
ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സ്വന്തം ജില്ലയായ കൊല്ലം, ബജറ്റിൽ പ്രത്യേക ശ്രദ്ധ നേടി മുന്നേറുകയാണ്.കൊല്ലത്ത് ഫുഡ് പാർക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസത്തിന് ഒരു കോടി, കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്കുകള്‍, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണ പദ്ധതി തുടങ്ങി പ്രത്യേക കരുതലാണ് ജന്മനാടിനോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരിനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ വികസന പ്രതീക്ഷകൾക്ക് പുതിയ ചൈതന്യം നൽകുന്നതായിരുന്നു. ധർമടത്ത് 133 കോടിയുടെ ഗ്ലോബൽ ഡയറി വില്ലേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്‍ക്ക് മുഴുവനായി കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങളില്‍ പോലും ഇത്രയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല.
കൊല്ലത്തെയും കണ്ണൂരിനെയും ഒരു രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ പിന്തുണ ഉറപ്പിക്കാൻ തയാറാക്കിയതെന്ന രാഷ്ട്രീയ വിമർശനങ്ങളുണ്ട്. കേരളത്തിന്റെ സമഗ്ര വികസനം എന്നതിലേക്കുള്ള കേന്ദ്ര വഞ്ചന കാണിക്കാൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെങ്കിലും, പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ പുനർപരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുമെന്ന് വിലയിരുത്തുന്നു. ഒപ്പം, കിഫ്ബി പദ്ധതികളിലൂടെ നികുതി ചുമതലകൾ ജനങ്ങളിലേക്ക് തള്ളുകയാണ് സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യമെന്നുമുള്ള ആക്ഷേപവും ഇതോടൊപ്പം ഉയർന്നുവരുന്നു.
ധനമന്ത്രിയും മുഖ്യമന്ത്രിയും കൊല്ലത്തെയും കണ്ണൂരിനെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തിൽ, ബജറ്റിൽ ഈ ജില്ലകൾക്ക് ലഭിച്ച പ്രത്യേക പരിഗണന അവകാശവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉണർത്തിയിരിക്കുന്നു. ബജറ്റിന്റെ വാസ്തവ പ്രഭാവം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ഇനി വാക്കുകൾക്കുപകരം പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ അടിത്തറ.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india11 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

