X

ഇതിഹാസം കണ്ണീരോടെ വിടാവാങ്ങി

ഇതിഹാസ താരം ജിയാന്‍ലൂജി ബഫണ്‍ കണ്ണീരോടെ രാജ്യന്താര ഫുട്‌ബോളിന് നിന്ന് വിടവാങ്ങി. ലോകകപ്പ് പ്ലേഓഫ് മത്സരത്തില്‍ സ്വീഡനോട് സമനില വഴങ്ങി, ഇറ്റലി 2018ലെ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായാതോടെയാണ് ബഫണ്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഗ്ലൗവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബഫണ്‍ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യത നേടനാവത്തതോടെ ബഫണിന്റെ വിടവാങ്ങലിന് കണ്ണീരോടെ വേദിയൊരുങ്ങുകയായിരുന്നു ഇറ്റലിയുടെ രാജ്യാന്തര ഫുട്‌ബോള്‍ സ്‌റ്റേഡിയം.ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്.

ഇറ്റലിക്കായ് എന്റെ അവസാനം മത്സരം പരാജയമായതില്‍ നിരാശയുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. സ്വീഡനെതിരായ മത്സരശേഷം ബഫണ്‍ പ്രതികരിച്ചു.

അഞ്ച് ലോകകപ്പുകളില്‍ രാജ്യത്തിനായി ഇറ്റലിയുടെ കാവല്‍കുപ്പായമണിഞ്ഞ ബഫണ്‍, 2006 ലോകപ്പില്‍ ഇറ്റലി ചാമ്പ്യന്മാരാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫ്രാന്‍സിനെതിരായ കലാശപ്പോരിലെ ഷൂട്ടൗട്ടില്‍ പ്രകടിപ്പിച്ച അസാമാന്യ മികവ് ബഫണിനെ ഫൈനലിലെ താരമാക്കി. ലോക കിരീടമുള്‍പ്പെടെ നിരവധി നല്ല മൂഹുര്‍ത്തങ്ങള്‍ സമ്മാനിച്ച മൂപ്പതിയൊമ്പതുകാരന് രാജകീയമായ ഒരു വിടവാങ്ങലൊരുക്കാന്‍ താരനിബിഡമായ ഇറ്റലി ടീമിനായില്ല.

2006ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബഫണ്‍, 2012ല്‍ യുവേഫയുടെ ക്ലബ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഗോള്‍കീപ്പറായി. 27 വര്‍ഷം നീണ്ടുനിക്കുന്ന കളിജീവിത്തതില്‍ ആയിരത്തിലധികം മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ക്ലബ് തലത്തില്‍ തുടര്‍ച്ചയായ പന്ത്രണ്ടു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്തത് മറ്റൊരു ലോക റെക്കോര്‍ഡാണ്. ദേശീയ ടീമിനായി 175 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബുഫണ്‍ തന്നെയാണ് ഇറ്റലിക്കുവേണ്ടി ഏറ്റവുമധിക മത്സരങ്ങളില്‍ രാജ്യതിനുവേണ്ടി ബൂട്ടുകെട്ടിയത്.

രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ക്ലബ് തലത്തില്‍ യുവന്റസിനായി സീസണവസാനം വരെ ബഫണ്‍ കളത്തില്‍ തുടരും.

chandrika: