ഗുജറാത്തില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് 21 പേര്‍ മരിച്ചു. കുറഞ്ഞത് 50 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. അംബാജി എന്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്തിരുന്ന ബസ്സാണ് മലമുകളില്‍ നിന്ന് തലകീഴായി മറിഞ്ഞത്. ബാനസ്‌കന്ത ജില്ലയിലാണ് സംഭവം.

70 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് തലകീഴായ് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ അങ്ക്‌ലാവ് താലൂക്ക് ആശുപത്രിയിലാണുള്ളത്.