ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഏഴു പേര്‍ മരിച്ചു. നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

ബുലന്ദ്ഷഹറിലെ നരോറയിലെ ഗംഗഘട്ടിനടുത്താണ് സംഭവം. ഹത്രാസില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ ഗംഗാ നദിയില്‍ മുങ്ങിയ ശേഷം നരൗര ഘട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു. അപകടത്തിന് ശേഷം െ്രെഡവറെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയിലും സമാന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.