Connect with us

Culture

സര്‍വകലാശാലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുതിയ കോഴ്‌സുകള്‍ തുടങ്ങണമെന്ന് സി. മമ്മൂട്ടി

Published

on

 

തിരുവനന്തപുരം: പരമ്പരാഗത കോഴ്‌സുകളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും മാറി സര്‍വകലാശാലകളിലും കോളജുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും പോലുള്ള പുതിയ കോഴ്‌സുകള്‍ തുടങ്ങണമെന്ന് സി. മമ്മൂട്ടി നിയമസഭയില്‍ ആവശ്യപ്പെട്ടു. കേരളസര്‍വകലാശാല, ശങ്കരാചാര്യസര്‍വകലാശാല ഭേദഗതി ബില്ലുകളുടെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും പരമ്പരാഗതമായ രീതികളാണ് സര്‍വകലാശാലകള്‍ ഇപ്പോഴും തുടരുന്നത്. സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഇപ്പോഴും പഴയ കോഴ്‌സുകളാണ് പഠിപ്പിക്കുന്നത്. പുത്തന്‍തലമുറ കോഴ്‌സുകള്‍ പഠിപ്പിക്കുന്നതാകട്ടെ അണ്‍ എയ്ഡഡ് കോളജുകളിലും. മുന്‍കാലങ്ങളിലെ നോട്ടുകള്‍ പറഞ്ഞുകൊടുത്തുള്ള പഠനരീതിയാണ് തുടരുന്നത്. വിര്‍ച്വല്‍ ബോര്‍ഡുകളെ കുറിച്ചും സാങ്കേതികമായ ഉപകരണങ്ങളെ കുറിച്ചും അറിവില്ലാത്ത അധ്യാപകരുണ്ട്. അതേസമയം, മികച്ച അധ്യാപകരുമുണ്ട് നാട്ടില്‍. കംപ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ അറിയാത്ത അധ്യാപകരുമുണ്ട്.
അധ്യാപകരെ കൂടി മാറ്റത്തിന് അനുസരിച്ച് പ്രാപ്തരാക്കണം. സാങ്കേതികപരിശീലനത്തോട് മുഖം തിരിച്ചു നില്‍ക്കുന്ന അധ്യാപകര്‍ ആരാണെന്ന് വിദ്യാഭ്യാസമന്ത്രിക്ക് തന്നെ അറിയാവുന്നതാണ്. വെറുതെ ബിരുദധാരികളായി പഠിച്ചിറങ്ങുന്ന ചവറുകളാക്കിമാറ്റാതെ ആരോടും മത്സരിക്കാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റുന്ന തരത്തിലുള്ള പരിശീലനമാണ് നല്‍കേണ്ടത്. അതിന് വേണ്ട ഭൗതികസൗകര്യവും സര്‍വകലാശാലകളില്‍ ഏര്‍പ്പെടുത്തണം. ഉയര്‍ന്ന നിലവാരത്തിലുള്ളതും ജനകീയവും അക്കാദമിക മികവ് പ്രകടിപ്പിക്കുന്നതുമാക്കി കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ മാറ്റണമെന്ന് പറഞ്ഞ മമ്മൂട്ടി, വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും ചൂണ്ടിക്കാട്ടി. എന്നു കരുതി വിദ്യാഭ്യാസരംഗത്ത് അറിവുളള രാഷ്ട്രീയക്കാരെ നിയോഗിക്കുന്നതില്‍ തെറ്റില്ല. സി.എച്ച് മുഹമ്മദ് കോയ, ജോസഫ് മുണ്ടശേരി എന്നിവര്‍ സര്‍വകലാശാലകളുടെ തലപ്പത്ത് എത്തിയത് വിദ്യാഭ്യാസരംഗത്തെ പ്രാഗല്‍ഭ്യം മൂലമാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ അഞ്ച് ഇടതുഅനുഭാവികളെ നിയമിച്ചതും ഇതേ കാരണം കൊണ്ടായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ എല്ലാത്തിനേയും രാഷ്ട്രീയവല്‍ക്കരിക്കുന്ന സമീപനം കാരണം കൗണ്‍സിലില്‍ ഇടതുഅനുഭാവികളെ കുത്തിനിറച്ചു. കേരള സര്‍വകലാശാലയുടെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് സര്‍വകലാശാലയുടെ ഘടന ഇത്തരത്തില്‍ പൊളിച്ചെഴുതുന്നത്. ഇത് എന്തിനാണെന്ന് സര്‍ക്കാര്‍ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഉപദേശകരും അനുയായിവൃന്ദങ്ങളും മാത്രം സെനറ്റിലും സിന്‍ഡിക്കേറ്റിലും മതിയെന്ന പാര്‍ട്ടി തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് നിസഹായനായ വിദ്യാഭ്യാസമന്ത്രി. ഐ.ടി വിദഗ്ധന്‍ സമിതിയില്‍ ഇല്ലെന്നാണ് സര്‍വകലാശാല നിയമ ഭേദഗതിക്ക് കാരണമായി സര്‍ക്കാര്‍ പറയുന്നത്. ഭരണസമിതിയിലേക്ക് കടന്നു വരുന്ന സ്‌കൂള്‍ മാനേജര്‍മാര്‍ പലപ്പോഴും യു.ഡി.എഫുകാരായിരിക്കും എന്നതും വസ്തുതയാണ്. സ്‌കൂള്‍ മാനേജര്‍മാരുടെ എണ്ണം നാലില്‍ നിന്ന് ഒന്നായി കുറയ്ക്കാനുള്ള തീരുമാനം യു.ഡി.എഫിനെ ഒഴിവാക്കുന്നതിനാണെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending