കോഴിക്കോട്: ആനക്കാം പൊയിൽ പതങ്കയത് വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം.