അഹമ്മദാബാദ്: പരമ്പരയിലെ ആദ്യ ടി20യില്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ അനായാസം ജയം നേടിയിരുന്നു. എന്നാല്‍ മത്സരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്യാച്ചെടുക്കുന്നത് തടസപ്പെടുത്തിയ ബെയര്‍സ്‌റ്റോയുമായി വാഷിങ്ടണ്‍ സുന്ദര്‍ വാക്കുതര്‍ക്കത്തിലാവുകയായിരുന്നു.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 14ാം ഓവറിലാണ് സംഭവം. മലനെ പുറത്താക്കാന്‍ ലഭിച്ച അവസരം നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നിരുന്ന ബെയര്‍സ്‌റ്റോ നീങ്ങാതെ വന്നതോടെ സുന്ദറിന് ക്യാച്ചെടുക്കാനായില്ല.

ഇതോടെ സുന്ദര്‍ അതൃപ്്തി പരസ്യമാക്കി. എന്നാല്‍ എന്റെ ഭാഗത്ത് എന്താണ് തെറ്റെന്ന് ചോദിച്ച് ബെയര്‍സ്‌റ്റോ എത്തി. ഉടനെ അമ്പയര്‍ നിതില്‍ മേനോന്‍ രംഗം ശാന്തമാക്കാനെത്തി. കോഹ്‌ലിയും പന്തും സുന്ദറിനെ സമാധാനിപ്പിക്കുകയും ചെയ്തു.

അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ ആരംഭിച്ചത്.