കോഴിക്കോട്: 50 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തകര്‍ത്ത് ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാര്‍ഡുകളിലായി നടന്ന മത്സരത്തില്‍ ഏഴുവാര്‍ഡുകളില്‍ വിജയിച്ചാണ് 50 വര്‍ഷത്തെ എല്‍ഡിഎഫ് കോട്ട തകര്‍ത്ത് യുഡിഎഫ് ഭരണം പിടിച്ചത്.
കോഴിക്കോട് കോര്‍പറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 26 സീറ്റുകളില്‍ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അഴിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ആര്‍എംപി സഖ്യത്തില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.