Connect with us

kerala

കാലിക്കറ്റ് സർവകലാശാലാ ബി.എഡ് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീ അടച്ച് അഡ്മിഷൻ ഉറപ്പിക്കേണ്ടതാണ്

Published

on

കാലിക്കറ്റ് സർവ്വകലാശാലയുടെ- 2023-24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം മുഖാന്തരമുള്ള ബി.എഡ്. പ്രവേശനത്തിന്റെ (കൊമേഴ്സ് ഓപ്ഷൻ ഒഴികെയുള്ള രണ്ടാം അലോട്ട്മെന്റ പ്രസിദ്ധീകരിച്ചു.

ഫലമറിയുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ പ്രവേശിക്കുക
https://bedu.uoc.ac.in/

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും മാന്റേറ്ററി ഫീ അടച്ച് അഡ്മിഷൻ ഉറപ്പിക്കേണ്ടതാണ്. ഓഗസ്റ്റ് 1 ന് വൈകീട്ട് 4 മണിക്ക് മുൻപ് കിട്ടിയ കോളേജിൽ സ്‌ഥിര പ്രവേശനവും എടുക്കേണ്ടതാണ്. സ്‌ഥിര പ്രവേശനം എടുത്ത വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള ഓപ്ഷൻ നില നിർത്തുകയോ ഇല്ലാത്തവ cancel ചെയ്യുകയോ ചെയ്യാം.

ജനറല്‍/ ഒബിസി- 510
എസ്‌സി/ എസ്ടി- 125

kerala

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം

ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published

on

കൂരിയാട് ദേശീയപാത തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തി മൂന്നംഗ വിദഗ്ധ സംഘം. ദേശീയപാത നിര്‍മാണത്തില്‍ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണ് പരിശോധന. ദേശീയപാത അതോറിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പ്രദേശത്ത് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനം കൂരിയാട്ടെ ഭൂപ്രകൃതിക്ക് അനുയോജ്യമായല്ല നടന്നതെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവര്‍ പറയുന്നു . ഇതിനിടെയാണ് അപകടത്തെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച മൂന്നംഗ സംഘം സ്ഥലത്ത് പരിശോധന നടത്തിയത് .

പരിശോധന പൂര്‍ത്തിയാക്കിയതായും അടുത്ത ദിവസം റിപ്പോര്‍ട്ട് ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും വിദഗ്ദ സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്ത് നിലവിലെ നിര്‍മിതിക്ക് പകരം മേല്‍പ്പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം . സ്ഥലം സന്ദര്‍ശിച്ച സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

Continue Reading

kerala

മലപ്പുറം കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കും

കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

Published

on

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തി. കടുവയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാളികാവില്‍ ടാപ്പിങ്ങ് തൊഴിലാളിയായ അബ്ദുല്‍ ഗഫൂറിനെ കടുവാ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Continue Reading

kerala

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു

അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

Published

on

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു. അഞ്ചല്‍ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending