തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ കിരീടം ഫാറൂഖ് കോളേജിന്. ഫൈനല്‍ മത്സരത്തിവര്‍ 2-1 ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിനെ പരാജയപ്പെടുത്തി. ഫാറൂഖ് കോളേജിന് വേണ്ടി അമീന്‍ ജമാല്‍ 24-ാം മിനിറ്റല്‍ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോള്‍ ഇഞ്ച്വറി ടൈമില്‍ സെല്‍ഫ് ഗോളായിരുന്നു. ദേവഗിരിക്ക് വേണ്ടി ലിയോണാണ് ഗോള്‍ നേടിയത്. ലിയോണാണ് എമര്‍ജിംഗ് താരം. ലൂസേഴ്‌സ് ഫൈനലില്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജ് (3-0) കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനെ പരാജയപ്പെടുത്തി. സമാപന ചടങ്ങില്‍ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ സമ്മാനദാനം നടത്തി. കായിക പഠന വകുപ്പ് ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.പി.മനോജ്, കോച്ച് സതീവന്‍ ബാലന്‍, മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. 40 കളിക്കാരെ സര്‍വകലാശാലാ കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.