കോഴിക്കോട്: പടനിലത്ത് കാല്‍നട യാത്രക്കാരയ രണ്ട് വിദ്യാര്‍ത്ഥികള്‍ കാറിടിച്ച് മരിച്ചു. പടിനിലം കുമ്മങ്ങോട്ട് വളവില്‍ വച്ച് വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ട സിറ്റി കാറാണ് ഇരുവരെയും ഇടിച്ചത്. ആരാമ്പ്രം കരിപ്പൂര്‍ മലയില്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (14), ആരാമ്പ്രം കരിപ്പൂര്‍ മലയില്‍ മുഹമ്മദിന്റെ മകന്‍ അല്‍താഫ് (14) എന്നിവരാണ് മരിച്ചത്. അയല്‍വീട്ടുകാരായ ഇരുവരും സമീപ പ്രദേശമായ വെണ്ണക്കാട്ടെ കുടുംബ വീട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.