കുന്നംകുളം: കലുങ്കില്‍ ഇടിച്ച് ചെരിഞ്ഞ കാറിന്റെ സ്റ്റിയറിങിനിടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരി മരിച്ചു. പത്തനംത്തിട്ട ഓതറ സ്വദേശികളായ വിബിന്റെയും പ്രവീണയുടെയും മകള്‍ നക്ഷത്രയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴിന് ചൊവ്വന്നൂരിലാണ് അപകടമുണ്ടായത്.

അമ്മ പ്രവീണയുടെ സഹോദരനൊപ്പം കാറിന്റെ മുന്‍ സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്നു കുട്ടി. കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കലുങ്കിലിടിച്ച് വാഹനം ചെരിഞ്ഞു. മുന്‍ സീറ്റിലുണ്ടായിരുന്ന നക്ഷത്ര സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങുകയായിരുന്നു. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.