X

മക്കയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

മക്കയില്‍ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മല്‍ സ്വദേശി സഫ്‌വാന്‍ (35) ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്.

സഫ്‌വാന്‍ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. പരിക്കേറ്റയാള്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കയിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സഫ്‌വാന്‍. ഭാര്യ: ഹന്ന. ജുബൈല്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് മരിച്ച സഫ്‌വാന്‍

webdesk13: