ഇസ്താംബൂള്‍:തുര്‍ക്കി നഗരമായ  ഇസ്താംബൂളില്‍ വന്‍ ചാവേര്‍ ആക്രമണം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166 പേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തുര്‍ക്കിഷ് ഫുട്‌ബോള്‍ ലീഗില്‍ ബെസിക്റ്റാസ് ബര്‍സാര്‍പോര്‍ മത്സരം നടക്കുന്നതിനിടെ സ്‌റ്റേഡിയത്തിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 27 പേരും പൊലീസുകാരാണ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന 10 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.