രാത്രിയില്‍ ഉറക്കത്തിനിടയില്‍ സംഭവിച്ചേക്കാവുന്ന ഹൃദയാഘാതം മിക്കപ്പോഴും മരണകാരണമാകാറുണ്ട്. എന്നാല്‍ ഈ സാധ്യത കൂടുതല്‍ നിലനില്‍ക്കുന്നത് സ്ത്രീകളിലാണെന്നു പഠനം. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡന്‍ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയാഘാതം എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുന്നു, എന്നാലും ഹൃദയമിടിപ്പ് നില്‍ക്കുന്നില്ല. എന്നാല്‍ സഡന്‍ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സര്‍ക്യൂട്ടില്‍ നടക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നു. മിനിറ്റുകള്‍ക്കകം ചികിത്സ ലഭിച്ചില്ല എങ്കില്‍ രോഗിക്ക് മരണം വരെ ഇതു മൂലം സംഭവിക്കാം.

80%വും പെട്ടെന്നുള്ള ഹൃദയാഘാതങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ അഥവാ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ ആണ്. പുകവലി, അമിതമായ സ്‌ടെസ്സ് ( മാനസിക സംഘര്‍ഷങ്ങള്‍), ഡയബറ്റിസ് ഇതെല്ലാം ഹൃദയാഘാതത്തിന് കാരണമാണ്. ഏറ്റവും പ്രാധാനമായ കാരണം വ്യായാമം ഇല്ല എന്നതുതന്നെ.

അമിതഭാരം,മദ്യപാനം എന്നിവയൊക്കെയാണ് കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുന്ന കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ശ്വാസതടസ്സം

അമിത വിയര്‍പ്പ്

നെഞ്ചെരിച്ചില്‍

നെഞ്ചിടിപ്പ് കൂടുക

ബോധക്ഷയം.