Education
career chandrika|വൈവിധ്യങ്ങളായ കോഴ്‌സുകളുമായി കുസാറ്റ് വിളിക്കുന്നു

ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മികവുറ്റ സംഭാവനകളര്‍പ്പിച്ച് കേരളത്തിന്റെ അഭിമാനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യില്‍ 2022-23 അക്കാദമിക് വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് പിഴയില്ലാതെ മാര്‍ച്ച് 7 വരെ അപേക്ഷിക്കാം. വ്യത്യസ്ത യോഗ്യതകളുള്ളവര്‍ക്കപേക്ഷിക്കാവുന്ന നിരവധി കോഴ്‌സുകളാണ് കുസാറ്റ് നടത്തുന്നത്. CATഎന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പൊതു പ്രവേശന പരീക്ഷ വഴിയാണ് പ്രധാനമായും അഡ്മിഷന്‍. മികച്ച കാമ്പസ് പ്ലേസ്‌മെന്റ് സൗകര്യമടക്കം ഒരുക്കിയ ഈ സ്ഥാപനം ഇന്ത്യയിലെതന്നെ സവിശേഷ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ഗണത്തിലാണുള്‍പ്പെട്ടിട്ടുള്ളത്.
+2 കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍
അപേക്ഷിക്കാവുന്ന കോഴ്‌സുകള്‍
എന്‍ജിനീയറിങ് (ബി ടെക്) ബ്രാഞ്ചുകള്‍
സിവില്‍
കംപ്യൂട്ടര്‍ സയന്‍സ്
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,മെക്കാനിക്കല്‍
സേഫ്റ്റി ആന്‍ഡ് ഫയര്‍മറൈന്‍ എന്‍ജിനിയറിങ്
നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്
പോളിമര്‍ സയന്‍സ്ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍
മറ്റു പ്രോഗ്രാമുകള്‍
പഞ്ചവത്സര ഇന്റഗ്രെറ്റഡ് എം.എസ്സി ഇന്‍ ഫോട്ടോണിക്‌സ്
പഞ്ചവത്സര ഇന്റഗ്രെറ്റഡ് എം.എസ്സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്)
പഞ്ചവത്സര ഇന്റഗ്രെറ്റഡ് എം.എസ്സി ഇന്‍ മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ്/ബയോളജിക്കല്‍ സയന്‍സ്
പഞ്ചവത്സര ബിബിഎഎല്‍എല്‍ബി (ഓണേഴ്‌സ്) പ്രോഗ്രാം
പഞ്ചവത്സര ബി.കോം എല്‍ എല്‍ ബി (ഓണേഴ്‌സ്) പ്രോഗ്രാം
ത്രിവത്സര ബി.വോക് ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ്
ഡിപ്ലോമ, ഡിഗ്രി, പിജി, പി.എച്ച്ഡി എന്നിവ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവയുമുണ്ട്. തൃക്കാക്കര (ക്യാമ്പസ് 1), പുളിങ്കുന്ന് (ക്യാമ്പസ് 2), ലെയ്ക്ക്‌സൈഡ് എന്നീ 3 ക്യാമ്പസുകളിലായാണ് കുസാറ്റിലെ കോഴ്‌സുകളുള്ളത്.
എന്‍ജിനിയറിങ്, ഫോട്ടോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സസ് എന്നീ എം.എസ്സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ മൂന്നുവിഷയമെങ്കിലും പ്ലസ്ടുവിന് പഠിച്ചിരിക്കണം. മറൈന്‍ എന്‍ജിനീയറിങ് ഒഴികെയുള്ള ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി. എന്നിവയുടെ പ്രവേശനത്തിന് CAT വഴിയാണ് അപേക്ഷിക്കേണ്ടത്.
തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സുകള്‍ക്ക് അനുസരിച്ച് ടെസ്റ്റ് കോഡില്‍ വ്യത്യാസം വരും. എന്നാല്‍ ദേശീയ ശാസ്ത്ര സാങ്കേതിക ഡിപ്പാര്‍ട്ടമെന്റ് നടത്തുന്ന കെവിപിവൈ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ ഫോട്ടോണിക്‌സ് ഒഴികെയുള്ള ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമുകളുടെ പ്രവേശനപരീക്ഷ എഴുതേണ്ടതില്ല. പക്ഷേ, അവരും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം. മറൈന്‍ എന്‍ജിനീയറിങ് എന്ന റെസിഡെന്‍ഷ്യല്‍ ബി.ടെക് കോഴ്‌സിന് പ്രവേശനം ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ്. ഈ കോഴ്‌സിന് പ്രവേശനം ആഗഹിക്കുന്നവര്‍ CET ക്ക് അപേക്ഷിക്കാനും IMU വില്‍ നിന്ന് ലഭിക്കുന്ന റാങ്ക് ലിസ്റ്റ് യഥാസമയം അപ്‌ലോഡ് ചെയ്യണം.പഞ്ചവത്സര ബി.ബി.എ./ബി.കോംഎല്‍എല്‍.ബി(ഓണേഴ്‌സ്) കോഴ്‌സുകള്‍ക്ക് ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ടിനും പൊതുവായ പ്രവേശന പരീക്ഷയാണുള്ളത് (CAT ടെസ്റ്റ് കോഡ് 201). ബി. വോക് (ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ്) പ്രവേശനത്തിന് മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം (CAT ടെസ്റ്റ്‌കോഡ്103). യോഗ്യതാ പരീക്ഷയില്‍ ലഭിക്കേണ്ട മാര്‍ക്ക് നിബന്ധന സംബന്ധിച്ച വിവരം പ്രോസ്‌പെക്ടസിലുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ മേയ് 15, 16, 17 തിയതികളില്‍ നടക്കും
എം.ടെക്, എം.ബി.എ പ്രവേശനത്തിനായി കുസാറ്റ് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നില്ല. ഐ.ഐ.എം നടത്തുന്ന ക്യാറ്റ്, സിമാറ്റ്, കെമാറ്റ്, ഗേറ്റ് എന്നിവയിലെ സ്‌കോറുകള്‍ പരിഗണിക്കും. അപേക്ഷ സമര്‍പ്പിക്കാനും മറ്റു വിശദ വിവരങ്ങള്‍ക്കും https://cusat.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala3 days ago
അടൂരില്‍ പിതാവിനെ നേരെ മകന്റെയും ഭാര്യയുടെയും ക്രൂരമര്‍ദനം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days ago
പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്