india
ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടി; രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

തെലങ്കാനയിൽ ജാതി സെൻസസ് പ്രഖ്യാപിച്ച് ‘നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ നടത്തിയതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സർക്കാരിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യം അറിയാതെ അതിനായി കൃത്യമായ പദ്ധതികൾ തയ്യാറാക്കുക അസാധ്യമാണ്. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം ജാതി സെൻസസ് മാത്രമാണ്. നീതിയിലേക്ക് ആദ്യ ചുവടുവെച്ചതിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലങ്കാന സർക്കാരിനും അഭിനന്ദനങ്ങൾ” രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനപ്രകാരം ജാതി സെൻസസ് ഉടൻ നടത്തുമെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി ക്ഷേമ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
india
മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് പിതാവിന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് പിതാവിന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ (ജെഎംഎം) സ്ഥാപകനേതാവും ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണത്തിലെ മുന്നണി പോരാളിയുമായിരുന്നു ഷിബു സോറന്‍.
മൂന്ന് തവണ ഷിബു സോറന്‍ ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിപദവും കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിരുന്നു. നാല് പതിറ്റാണ്ട് കാലമാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെന്ന പാര്‍ട്ടിയെ ഷിബു സോറന്‍ നയിച്ചത്.
1987ല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനമേറ്റെടുത്ത ഷിബു സോറന്‍ 2025 വരെ പാര്‍ട്ടിയെ നയിച്ചു. 2005 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായ അദ്ദേഹം കേവലം പത്ത് ദിവസത്തേക്കാണ് കസേരയിലിരുന്നത്. പിന്നീട് 2008 ആഗസ്റ്റ് മുതല്‍ 2009 മുതല്‍ ജനുവരി വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. 2009 ഡിസംബര്‍ മുതല്‍ 2010 വരെയും അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നിട്ടുണ്ട്.
india
ധര്‍മസ്ഥലയില്‍ ഗുരുതര വീഴ്ച്ച; അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ പൊലീസ് നശിപ്പിച്ചു
2023 നവംബര്‍ 23 നാണ് ഈ രേഖകള്‍ നശിപ്പിച്ചത് എന്നും കാലഹരണപ്പെട്ട കേസിന്റെ രേഖകള്‍ നശിപ്പിക്കാമെന്നുമാണ് പോലീസ് വാദം.

ധര്‍മസ്ഥലയില്‍ അസ്വാഭാവിക മരണങ്ങള്‍ സംബന്ധിച്ച കേസ് രേഖകള്‍ നശിപ്പിച്ചതായി വിവരാവകാശ റിപ്പോര്‍ട്ട്. 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. 2023 നവംബര്‍ 23 നാണ് ഈ രേഖകള്‍ നശിപ്പിച്ചത് എന്നും കാലഹരണപ്പെട്ട കേസിന്റെ രേഖകള്‍ നശിപ്പിക്കാമെന്നുമാണ് പോലീസ് വാദം.
ജസ്റ്റിസ് ഫോര്‍ സൗജന്യ ആക്ഷന്‍ കമ്മിറ്റിയിലെ അംഗമായ സാമൂഹ്യപ്രവര്‍ത്തകന്‍ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്കാണ് ബെല്‍ത്തങ്കടി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മറുപടി ലഭിച്ചത്. കൊലപാതകങ്ങള്‍ മറച്ച് വയ്ക്കാനാണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് കരുതുന്നതെന്നും ജയന്ത് ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ തുടങ്ങിയ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു.
ആര്‍ടിഐ പ്രകാരം 2024 സെപ്റ്റംബറിലാണ് അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന അപേക്ഷ നല്‍കിയത്. 2002 മുതല്‍ 2012 വരെ ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485 ആണെന്ന് മറുപടി ലഭിച്ചു. ഈ കേസുകളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകള്‍ നശിപ്പിച്ചെന്ന് വിവരം.
india
കനത്ത മഴ; ടിപ്പു സുല്‍ത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു
ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

കനത്ത മഴയില്‍ മംഗളൂരു ഹാസന്‍ ജില്ലയിലെ സകലേശ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ചരിത്ര പ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.
ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ സകലേശ്പൂര്‍ പട്ടണത്തിലെ അദാനി കുന്നിന്‍ മുകളിലാണ് 1792ല്‍ ടിപ്പു സുല്‍ത്താന്‍ മഞ്ജരാബാദ് കോട്ട നിര്‍മ്മിച്ചത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 988 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. 1965 മുതല്‍ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
-
kerala3 days ago
69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി
-
india3 days ago
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം
-
crime3 days ago
ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍; ശിക്ഷ നാളെ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ
-
News3 days ago
ഗസ്സയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 159 ആയി
-
kerala3 days ago
നടന് കലാഭവന്‍ നവാസ് അന്തരിച്ചു
-
kerala3 days ago
ഛത്തീസ്ഗഢ് – ആസാം ന്യൂനപക്ഷവേട്ട; മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സദസ്സ് തിരുവനന്തപുരത്ത്
-
crime3 days ago
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
-
india2 days ago
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി