തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയനാക്കും. ചൊവ്വാഴ്ച ഹാജരാകാനാണ് സി.ബി.ഐ സോബിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുള്ളത് കൊണ്ടാണ് വീണ്ടും നുണപരിശോധനയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കലാഭവന്‍ സോബി ആരോപണമുന്നയിച്ചിരുന്നു. കൊലപാതകവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും സോബി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നുണപരിശോധന നടത്തിയിരുന്നു.