ന്യൂഡല്‍ഹി: അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി. പരീക്ഷാ തിയ്യതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിശദീകരണം.

അസോചം സംഘടിപ്പിച്ച വെബിനാറിലാണ് ത്രിപാഠി ഇക്കാര്യം അറിയിച്ചത്. പരീക്ഷകള്‍ ഏതു വിധേനയാണ് നടത്തേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഫെബ്രുവരി-മാര്‍ച്ചില്‍ പരീക്ഷ നടക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.