EDUCATION
ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺബുക്ക് പരീക്ഷ സി.ബി.എസ്.ഇ പരിഗണിക്കുന്നു
11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക

ന്യൂഡൽഹി: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശകൾക്കനുസൃതമായി ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺബുക്ക് (പുസ്തകം തുറന്നുവെച്ചുള്ള) പരീക്ഷ സി.ബി.എസ്.ഇ. പരിഗണിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ ചില സ്കൂളുകളിലാകും ഒമ്പത്, 10 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നിവയിലും 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി എന്നിവയിലും ഈ വർഷം അവസാനത്തോടെ ഇത്തരത്തിൽ പരീക്ഷ നടത്തുക.
വിദ്യാർഥികൾക്ക് പാഠപുസ്തകമോ പഠനസാമഗ്രികളോ പരീക്ഷാഹാളിൽ കൊണ്ടുപോകാം. അവ റഫർചെയ്ത് പരീക്ഷയെഴുതാം. സാധാരണ പരീക്ഷയെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഓപ്പൺബുക്ക് പരീക്ഷയെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
ഉത്തരം നോക്കി എഴുതുന്നതിനൊപ്പം വിഷയത്തെക്കുറിച്ചുള്ള ധാരണയും ആശയങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവും അളക്കപ്പെടും. സിമാറ്റ്, മാറ്റ് തുടങ്ങിയ പരീക്ഷകളിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നുണ്ട്. പുതിയരീതി കൃത്യമായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയശേഷമേ ബോർഡ് പരീക്ഷകൾക്ക് ഉൾപ്പെടെ ഇത് നടപ്പാക്കുന്നത് പരിഗണിക്കൂവെന്ന് സി.ബി.എസ്.ഇ. വൃത്തങ്ങൾ പറഞ്ഞു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല് അലോട്ട്മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്സെക്കന്ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്ഥികള്ക്ക് കാന്ഡിഡേറ്റ് ലോഗിന് സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്പ്പണവും തുടര്ന്നുള്ള പ്രവേശന നടപടികളും.
EDUCATION
ബി.ടെക് ലാറ്ററല് എന്ട്രി 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്ക്കാര്/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്ഷത്തെ ബി.ടെക് ലാറ്ററല് (റെഗുലര് ആന്ഡ് വര്ക്കിംഗ് പ്രൊഫഷണല്സ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്ലൈനായി അപേക്ഷകള് സമര്പ്പിക്കാം.
അപേക്ഷകര് 3 വര്ഷം/2 വര്ഷം (ലാറ്ററല് എന്ട്രി) ദൈര്ഘ്യമുള്ള എന്ജിനിയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കില് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ്/ഇന്ത്യാ ഗവണ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്/ AICTE അംഗീകൃത സ്ഥാപനങ്ങളില് നിന്ന് നേടിയ 3 വര്ഷ ഡി.വോക്ക്, അല്ലെങ്കില് 10+2 തലത്തില് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്വ്വകലാശാലയില് നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.
വര്ക്കിംഗ് പ്രൊഫെഷനലുകള്ക്കു ബി.ടെക് കോഴ്സിലെ പ്രവേശനത്തിന് ലാറ്ററല് എന്ട്രി പ്രവേശന പരീക്ഷയില് യോഗ്യത നേടേണ്ടത് നിര്ബന്ധമാണ്. വിശദവിവരങ്ങള്ക്ക് www.lbscentre.kerala.gov.in, 04712324396, 256032.
EDUCATION
കേരള സര്വകലാശാലയില് ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള് നഷ്ടപ്പെട്ടു
5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.
വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.
എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.
പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.
മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്ണ്ണായക വിവരങ്ങള് കൈമാറി’; ജ്യോതി മല്ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്
-
kerala3 days ago
പിണറായിയുടെ കൂറ്റന് ഫ്ളക്സിന് 15 കോടി; ധൂര്ത്ത് കൊണ്ട് ആറാടി സര്ക്കാര് വാര്ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില് വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്
-
kerala2 days ago
ദേശീയപാത തകര്ച്ച: ഗഡ്കരിയെ നേരില് കണ്ട് ഇ.ടി. മുഹമ്മദ് ബഷീര് എം.പി
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര് സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
india2 days ago
ഛത്തീസ്ഗഡില് സിപിഐ മാവോയിസ്റ്റ് ജനറല് സെക്രട്ടറി ഉള്പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
-
Health1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു