ഭോപ്പാല്‍: ശ്വാസംമുട്ടി മരണത്തോട് മല്ലടിക്കുന്ന അമ്മയ്ക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് അപേക്ഷിച്ച യുവാവിനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍. ഓക്‌സിജനല്ല, രണ്ട് തല്ലാണ് നല്‍കേണ്ടതെന്നാണ് മന്ത്രി യുവാവിനെതിരെ ആക്രോശിച്ചത്. മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ആശുപത്രി സന്ദര്‍ശിക്കാന്‍ മന്ത്രി എത്തിയപ്പോഴായിരുന്നു ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും അമ്മയ്ക്ക് ഓക്‌സിജന്‍ ലഭിക്കാന്‍ സഹായിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടത്. ഇത് കേട്ടതോടെ ക്ഷുഭിതനായ എംപി ഇയാള്‍ക്കെതിരെ ദേഷ്യപ്പെടുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും ഓക്‌സിജന്‍ നിഷേധിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ അഞ്ച് മിനുട്ട് മാത്രമാണ് ഓക്‌സിജന്‍ ലഭിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞത്.