ചെന്നൈ: വ്യാസര്‍ പാടിയില്‍ മദ്യലഹരിയില്‍ ഏഴു വയസ്സുകാരിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ചയാളെ കല്ലെറിഞ്ഞ് ജനം. അജയ് എന്ന സ്ഥിരം കുറ്റവാളിയാണ് നാട്ടുകാരുടെ ആക്രമണത്തിനിരയായത്. നാട്ടുകാരനായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന അജയ് കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്.

അജയ്‌യെ തേടിയിറങ്ങിയ മുകേഷിനെ കണ്ട് ഓടുന്നതിനിടെ ബാലികയുടെ കഴുത്തില്‍ കത്തിവച്ച് അടുത്തെത്തിയാല്‍ കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തി. ഇതുകണ്ട നാട്ടുകാര്‍ ഇയാളെ കല്ലെറിഞ്ഞു വീഴ്ത്തുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു.