Video Stories
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ഇന്ത്യ-പാക്കിസ്താന്
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച ചിര വൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. കടലാസിലെ കരുത്തിലും ഇന്ത്യയാണ് ഏറെ മുന്നില്‍. എന്നാല്‍ അപ്രവചനാതീത സ്വഭാവമുള്ള പാകിസ്താനെ എഴുതിത്തള്ളുക എളുപ്പമല്ല താനും. ഇരു ടീമുകളും തമ്മില്‍ ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം അനായാസം ഇന്ത്യക്കൊപ്പമായിരുന്നെങ്കിലും ചിര വൈരികള്‍ തമ്മിലുള്ള ഫൈനലിന്റെ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയാണ്. ഇത് പന്ത്രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതുവരെ കളിച്ച 11 ഫൈനലുകളില്‍ ഏഴെണ്ണവും ജയിച്ചത് പാകിസ്താനാണ്. 2007ലെ ട്വന്റി20 ലോകകപ്പ് അടക്കം നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് പാകിസ്താനെ കീഴടക്കാനായത്.
1985ല്‍ മെല്‍ബണില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ അരങ്ങേറിയത്. അന്ന് ഇന്ത്യ എട്ടുവിക്കറ്റ് ജയത്തോടൊപ്പം കിരീടം ചൂടി.
രണ്ട് വര്‍ഷത്തിനു ശേഷം 1987ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രേലേഷ്യാ കപ്പില്‍ ഇരു ടീമും വീണ്ടും കലാശപ്പോരില്‍ ഏറ്റുമുട്ടി. അന്നു പക്ഷെ ജയം പാകിസ്താന്റെ കൂടെയായിരുന്നു. ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ആവേശ ജയം.
1991ല്‍ ഷാര്‍ജയില്‍ നടന്ന വില്‍സ് ട്രോഫിയിലാണ് പിന്നീട് ഇന്ത്യ-പാക് ഫൈനല്‍ കണ്ടത്. അന്ന് 72 റണ്‍സിന് പാകിസ്താന് ആധികാരികമായി ഇന്ത്യയെ കീഴടക്കി.
1994ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രേലേഷ്യാ കപ്പിന്റെ ഫൈനലില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നു. 39 റണ്‍സ് ജയവുമായി അന്നും പാകിസ്താന് ഇന്ത്യയെ ഞെട്ടിച്ചു.
1998ല്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ധാക്കയില്‍ നടന്ന സില്‍വര്‍ ജൂബിലി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ ഒരെണ്ണത്തില്‍ പാകിസ്താന് ജയിച്ചപ്പോള്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ ചാമ്പ്യന്മാരായി.
1999ല്‍ ബംഗളൂരുവില്‍ നടന്ന പെപ്സി കപ്പില്‍ പക്ഷെ പാകിസ്താന് തിരിച്ചടിച്ചു.123 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പാകിസ്താന് കപ്പടിച്ചു.
1999ല്‍ ഷാര്‍ജയില്‍ നടന്ന കൊക്ക കോള കപ്പിന്റെ ഫൈനലിലും ജയം പാകിസ്താനായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അന്ന് പാകിസ്താന് ഇന്ത്യയെ കീഴടക്കിയത്.
2007ലെ ഐസിസി ലോകകപ്പ് ട്വന്റി 20 ഫൈനലിലാണ് പിന്നീട് ഇരുടീമും പരസ്പരം ഏറ്റുമുട്ടിയത്. ഇന്നത്തെ തലമുറ ഒരിക്കലും മറക്കാത്ത ആവേശകരമായ ഫൈനലില്‍ പാകിസ്താനെ കീഴടക്കി ധോണിയുടെ സംഘം കിരീടം ചൂടി.
ഒരു വര്‍ഷത്തിനുശേഷം ധാക്കയില്‍ നടന്ന നടന്ന കിറ്റ് പ്ലേ കപ്പില്‍ പക്ഷെ ജയം പാകിസ്താന് ഒപ്പമായിരുന്നു. 25 റണ്‍സിനാണ് പാകിസ്താന് ഇന്ത്യയെ കീഴടക്കിയത്.
2011ലെ ലോകകപ്പിന്റെ സെമിഫൈനലിലും 2015ലെ ലോകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും 2016ലെ ട്വന്റി20 ലോകകപ്പിലുമെല്ലാം പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.പക്ഷെ അതൊന്നും ഫൈനലുകളല്ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പരസ്പരം നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം ഇരു ടീമുകളും ജയിച്ചു.എന്നാല്‍ കണക്കുകള്‍ക്ക് കളത്തില്‍ പ്രസക്തിയില്ലാത്തതിനാല്‍ ഇന്ത്യ തന്നെ കപ്പുമായി മടങ്ങുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News11 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala14 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala13 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala12 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

