കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയ ചന്ദന്‍ ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മെഗാ റാലിയിലാണ് ചന്ദന്റെ തൃണമൂല്‍ പ്രവേശനം.

ചന്ദന്റെ പാര്‍ട്ടി പ്രവേശനം തൃണമൂല്‍ നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ശനിയാഴ്ചയിലെ റാലിയില്‍ നിരവധി പുതുമുഖങ്ങള്‍ പാര്‍ട്ടിയിലെത്തുമെന്ന് പറയുന്നുണ്ട്. ബി.ജെ.പി നേതൃത്വം അമിത് ഷാ-മോദി അച്ചുതണ്ടില്‍ കേന്ദ്രീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചന്ദന്‍ മിത്ര പാര്‍ട്ടി വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.