Connect with us

More

ചാന്ദ്രയാന്‍ 2; ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്നത് കാണാന്‍ കാത്തിരിക്കാം സെപ്തംബര്‍ 7 വരെ

Published

on

ന്യൂഡല്‍ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ സെപ്തംബര്‍ ഏഴിനായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്റിങ്.

ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തുന്ന ചാന്ദ്രയാന്‍ രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക.
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്‍ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്‍ ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്‍ വെച്ച് ഓര്‍ബിറ്ററുമായി വേര്‍പെട്ട ശേഷമായിരിക്കും ലാന്‍ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്‍ഡര്‍ ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്‍ കാത്തിരിക്കണം പ്രഗ്യാന്‍ എന്ന് വിളിപ്പേരുള്ള റോവര്‍ പുറത്തിറങ്ങാന്‍. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കും.
ലാന്‍ഡറില്‍ സ്ഥാപിച്ചിട്ടുള്ള ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്‍ 7,

ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്‍കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം. 1ല്‍നിന്ന് വേര്‍പ്പെട്ട് ചാന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്‍ രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്‍ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.
സാങ്കേതിക തകരാറിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്‍ പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ ആദ്യ സിഗ്നല്‍ ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്‍ രണ്ടിനെ എത്തിക്കാന്‍ കഴിഞ്ഞതും ഐ.എസ്.ആര്‍.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.

23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്‍ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്‍ത്തങ്ങള്‍ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്‍ രണ്ടിനെ കാത്തിരിക്കുന്നത്. ലാന്‍ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പേടകത്തിനുള്ളില്‍നിന്ന് റോവര്‍ പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്‍ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending