Connect with us

kerala

‘ശാസ്ത്രസമൂഹത്തിന് അപമാനകരം’;ചന്ദ്രനിലെ ‘ശിവശക്തി പോയിന്റ്’ നാമകരണം പിന്‍വലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്.

ചന്ദ്രനിലെ ഈ പ്രത്യേകസ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Published

on

ചന്ദ്രനില്‍ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് അനുചിതമായ പ്രവര്‍ത്തനമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ”ആകാശ ഗോളങ്ങള്‍ക്കും ബഹിരാകാശ ഇടങ്ങള്‍ക്കും പേര് നല്‍കുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ അംഗീകരിച്ച മാനദണ്ഡങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടരുന്നത്. നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളില്‍ മിത്തുകള്‍ക്ക് യാതൊരു സ്ഥാനവുമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടേയോ പേരാണ് നല്‍കാനാവുന്നത്.” അക്കാദമികവും ശാസ്ത്രീയവുമായ ഇത്തരം കാര്യങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ആ മേഖലകളില്‍ ഒറ്റപ്പെടുന്നതിന് കാരണമായേക്കാമെന്ന് പരിഷത്ത്  പ്രസ്താവനയില്‍ പറഞ്ഞു.

ചാന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ പലതും ഭരണകക്ഷിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്‍പറ്റിയുള്ളതാകുന്നത് ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണ്. ശാസ്ത്ര സമൂഹം നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിഷണീയമല്ല. ‘ ഇതെല്ലാം കണക്കിലെടുത്ത് ചന്ദ്രനിലെ ഈ പ്രത്യേകസ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്‌ലിംലീഗ്

വാർഡിന്റെ അതിരുകൾ പ്രകാരം വോട്ടർമാരെ ക്രമീകരിക്കുന്നതിന് കൃത്യമായ സംവിധാനം ഒരുക്കാത്തതിന്റെ പിഴവാണിത്.

Published

on

തദ്ദേശസ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായും തെറ്റുകളുടെ കൂമ്പാരവും അബദ്ധ പഞ്ചാംഗവുമാണ് വോട്ടർ പട്ടികയെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആരോപിച്ചു. ഇവ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരുകൾക്ക് പുറത്തുള്ള വോട്ടുകൾ വ്യാപകമായി പട്ടികയിൽ ഉൾപ്പെട്ട സാഹചര്യമാണുള്ളത്. വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപന പ്രകാരമുള്ള അതിരുകൾ പരിഗണിച്ചാണ് വോട്ടർ പട്ടിക തയ്യാറാക്കിയത് എന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. ഇത് പലയിടത്തും ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ബോധപൂർവ്വം നടത്തിയ ക്രമക്കേടുകളും പട്ടികയിലെ കെട്ടിട നമ്പറുകൾ മാത്രം പരിഗണിച്ച് പുനഃക്രമീകരിച്ചപ്പോൾ സംഭവിച്ച പിഴവുകളും ഉണ്ട്. നിലവിലുള്ള അസസ്‌മെന്റ് രജിസ്റ്ററിലെ വീട്ടു നമ്പറുകൾ പ്രകാരമാണ് വോട്ടർപട്ടിക പുനക്രമീകരിച്ചത്. എന്നാൽ പലരുടെയും പഴയ വീട്ടു നമ്പറുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. തന്മൂലം ഇത്തരം വോട്ടുകൾ തെറ്റായി പല വാർഡുകളിലേക്കായി മാറിയിട്ടുണ്ട്. വാർഡിന്റെ അതിരുകൾ പ്രകാരം വോട്ടർമാരെ ക്രമീകരിക്കുന്നതിന് കൃത്യമായ സംവിധാനം ഒരുക്കാത്തതിന്റെ പിഴവാണിത്.

ഇവ പരിഹരിക്കുന്നതിന് ഫോറം 7ൽ ഓൺലൈനായി അപേക്ഷ നൽകുക എന്നത് പ്രായോഗികമല്ല. നിലവിൽ തന്നെ പാർലമെന്റ് വോട്ടർപട്ടികയേക്കാൾ 10 ലക്ഷത്തോളം വോട്ടുകൾ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ കുറവാണ്. ഇത്രയും വോട്ടർമാരെ പുതുതായി ചേർക്കുന്നതിന് 15 ദിവസം അപര്യാപ്തമാണ്. ഇതു സൈറ്റ് തടസ്സപ്പെടുന്നതിന് കാരണമാകും. ഇതിന് പുറമേ പതിനായിരക്കണക്കിന് വോട്ടർമാരെ വാർഡ് മാറ്റുന്നതിന് കൂടി ഓൺലൈനായി നൽകുമ്പോൾ പ്രവർത്തനം പൂർണ്ണമായും താളം തെറ്റും. ആയതിനാൽ അന്തിമ വിജ്ഞാപനത്തിലെ അതിരുകൾ പരിഗണിച്ച്, വാർഡിന് പുറത്തുള്ള വോട്ടർമാരെ യഥാർത്ഥ വാർഡിലേക്ക് മാറ്റുന്നതിന് നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതിന് സംവിധാനമുണ്ടാകണം. ഇത്തരം അപേക്ഷകൾ സെക്രട്ടറിമാർ പരിശോധിച്ചു കൃത്യമായി ക്രമീകരിക്കുന്നതിന് സൗകര്യമൊരുക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം ഒരു മാസക്കാലമായി ദീർഘിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ 

സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

Published

on

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്ത വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമിയെ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണ്. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.

”ഇവനെ പോലുള്ളവര്‍ ജയില്‍ ചാടിയാലുള്ള അവസ്ഥ എന്താണ്. ജയില്‍ ചാടിയ വാര്‍ത്ത കണ്ട്, ഓരോ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ച് ഇത്ര നേരവും തീ ഭയമായിരുന്നു. എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിക്കും എന്നോര്‍ത്ത് തീ തിന്നുകയായിരുന്നു. പിടിച്ച ആളുകളോടാണ് നന്ദി പറയാനുള്ളത്. തുടക്കം മുതല്‍ ഞാന്‍ പറഞ്ഞിരുന്നു അവന്‍ കണ്ണൂര്‍ വിടാനുള്ള സമയമായിട്ടില്ല. പിടിച്ചതിന് ശേഷവും ഇനിയും സുരക്ഷിതത്വം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യും. വലിയ സുരക്ഷ ഏര്‍പ്പെടുത്തണം. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ കഴിയില്ല. കാരണം ഇത് ചെറിയ മതില്‍ അല്ല. തീര്‍ച്ചയായും ജയിലില്‍ നിന്നുള്ള ആരോ പിന്തുണ നല്‍കിയിട്ടുണ്ട്. അവരെ വെറുതെ വിടരുത്.

ഇന്നും നാട്ടുകാര്‍ എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. അവനെ പിടിക്കാന്‍ സഹായിച്ചവര്‍ക്ക് ഒരുപാട് നന്ദി. ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണം. ജയില്‍ ചാടിയ ഗോവിന്ദ ചാമിക്ക് കടുത്ത ശിക്ഷ നല്‍കണം. തൂക്കുകയര്‍ തന്നെ നല്‍കണം. ഇത്രയും കൊടുംകുറ്റവാളിയെ വെറുതെ വിടാന്‍ പാടില്ല,” സൗമ്യയുടെ അമ്മ പറഞ്ഞു.

 

Continue Reading

kerala

ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍

പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി.

Published

on

കണ്ണൂര്‍ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ ഒരു വീട്ടിലെ കിണറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ പിടികൂടി. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.

പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. വ,്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി ഇയാള്‍ മതില്‍ ചാടുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Continue Reading

Trending