Connect with us

kerala

കായംകുളം സിപിഐ ലോക്കല്‍ സമ്മേളനത്തിനിടെ ബഹളവും കയ്യാങ്കളിയും

എല്‍ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു

Published

on

സിപിഐ കായംകുളം ടൗണ്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിനിടെ ബഹളവും കയ്യാങ്കളിയും. എല്‍ സി അസിസ്റ്റന്റ് സെക്രട്ടറിയും മഹിളാ സംഘടന സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ സിപിഐയില്‍ നിന്ന് രാജിവച്ചു.

സിപിഐ ലോക്കല്‍ സമ്മേളനത്തിനിടെ ഒരു വിഭാഗം ഇറങ്ങിപ്പോവുകയായിരുന്നു. എല്‍ സി അസിസ്റ്റന്റ് സെക്രട്ടറി ഷമീര്‍ റോഷന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

india

ട്രെയിന്‍ തീപിടിത്തം: എട്ട് സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള സര്‍വീസുകളും

Published

on

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ താല്‍കാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്സ്പ്രസ്
12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്
16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്സ്പ്രസ്
22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്
12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും
ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്ത് നിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കഡ്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചുവിട്ട പ്രധാന ട്രെയിനുകള്‍

ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
ശനിയാഴ്ച ടാറ്റാ നഗറില്‍ നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.

ഗുഡൂര്‍ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍

22158 ചെന്നൈ എഗ്മോര്‍- മുംബൈ സി.എസ്.ടി സൂപ്പര്‍ഫാസ്റ്റ്
20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്സ്പ്രസ്
12296 ധനപുര്‍-എസ്.എം.വി.ടി ബംഗളൂരു സംഗമിത്ര എക്സ്പ്രസ്
22351 പാട്ലിപുത്ര-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്
12540 ലഖ്നോ-യശ്വന്ത്പുര്‍ എക്സ്പ്രസ്

Continue Reading

kerala

മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നു; മറുനാടന്‍ മലയാളിക്കെതിരെ പി.വി. അന്‍വര്‍

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍.

Published

on

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിനും ഉടമ ഷാജന്‍ സ്‌കറിയക്കുമെതിരെ വിമര്‍ശനവുമായി പി.വി. അന്‍വര്‍. മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത് മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ തുടരുകയാണെന്ന് പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പൊലീസിന്റെ വയര്‍ലെസ് മെസേജ് ചോര്‍ത്തി സംപ്രക്ഷേപണം ചെയ്ത കേസില്‍ ചാനല്‍ ഉടമയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും ആഭ്യന്തര വകുപ്പും സ്വീകരിച്ചത്. ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെയും ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് നീതിപീഠം ഇടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ സര്‍ക്കാര്‍ ആരുടെ കൂടെയാണ് ?
സംസ്ഥാന പോലീസിന്റെ വയര്‍ലെസ് മെസ്സേജ് ചോര്‍ത്തി സംപ്രക്ഷേപണം ചെയ്തു എന്ന കുറ്റത്തിന് ഷാജന്‍ സ്‌ക്കറിയക്കെതിരെ കൊടുത്ത പരാതി ഐടി ആക്ട് 2000-66 എഫ്
ബാധകമായിരുന്നിട്ടും മറുനാടന്‍ മലയാളിയുടെ ഉടമസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറും ആഭ്യന്തരവകുപ്പും സ്വീകരിച്ചത്.
മേല്‍ സൂചിപ്പിച്ച വകുപ്പ് ജാമ്യം പോലും ലഭിക്കാത്ത കുറ്റകൃത്യമാണ്.സംസ്ഥാന പോലീസിന്റെ വയര്‍ലെസ് സംവിധാനം പ്രത്യേക സോഫ്റ്റ്വെയറുമായി ഇന്റഗ്രേറ്റഡ് ആണ്.ആയതിനാല്‍ സൈബര്‍ ടെററിസം ബാധകമാകുന്നതാണ് ഈ കുറ്റകൃത്യം.എന്നിട്ടും ഷാജന്‍ സക്കറിയയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കോടതി തന്നെ കഴിഞ്ഞ ദിവസം പോലീസിന് ഡയറക്ഷന്‍ നല്‍കിയിരിക്കുകയാണ്.
കോടതി നിര്‍ദ്ദേശത്തിന്റെ സംക്ഷിപ്ത രൂപം താഴെ ചേര്‍ക്കുന്നു.
ഇന്നും സമൂഹത്തില്‍ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പ്രസ്തുത ചാനലില്‍ വന്നുകൊണ്ടിരിക്കുകയാണ്.ഇതിനിടക്ക് മുഖ്യമന്ത്രിക്കും ഗവണ്‍മെന്റിനും എതിരാണ് എന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇടക്ക് ഒരു വീഡിയോ മുഖ്യമന്ത്രിക്കെതിരെയും ചെയ്യും.ഇതാണ് ട്രേഡ് സീക്രട്ട്!
ആഭ്യന്തരവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും എ ഡി ജി പി എം ആര്‍ അജിത്കുമാറിന്റെയും ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് നീതിപീഠം ഇടപ്പെട്ടതില്‍ സന്തോഷമുണ്ട്.ഈ നാട്ടിലെ മാതേതരത്വം നിലനിര്‍ത്താനും സാധാരണക്കാരുടെ നീതിക്ക് വേണ്ടിയും അവസാന ശ്വാസം വരെ പോരാട്ട മുഖത്ത് ഞാന്‍ ഉണ്ടാവും
(പി വി അന്‍വര്‍)
കോടതിയുടെ ഡയറക്ഷന്‍
”””അന്വേഷണ ഉദ്യോഗസ്ഥന്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു, അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന കര്‍ത്തവ്യം ലംഘിച്ചു. ഈ അനാവശ്യ കാലതാമസം പരാതിക്കാരനെ മുന്‍വിധിയോടെ കാണുകയും നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പ്രതിയെ സഹായിക്കുകയും ചെയ്യുന്നു. മുകളില്‍ പറഞ്ഞവയുടെ വെളിച്ചത്തില്‍, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കോടതിയെ പ്രേരിപ്പിക്കണമെന്നും ഹര്‍ജിക്കാരന്‍ അപേക്ഷിക്കുന്നു. ഈ കോടതിയുടെ നിര്‍ദ്ദേശപ്രകാരം, അന്വേഷണ പുരോഗതിയും ഇനിയും സ്വീകരിക്കേണ്ട നടപടികളും വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചു. നിര്‍ണായകമായ ശാസ്ത്രീയ, ഫോറന്‍സിക് പരിശോധനകള്‍ ഇപ്പോഴും തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓരോ പ്രതിയുടെയും വ്യക്തിഗത പങ്കും കുറ്റബോധവും കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇത് എടുത്തുകാണിക്കുന്നു.പ്രതികള്‍ ഗുരുതരമായ ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് 2023.10.12 ന് ഹര്‍ജിക്കാരന്‍ ഈ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിക്കാന്‍ പാലാരിവട്ടം പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു, അതനുസരിച്ച് 2023.11.12 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, അതിനുശേഷം താമസിയാതെ ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. എന്നിരുന്നാലും, 500 ദിവസത്തിലധികം കഴിഞ്ഞിട്ടും, അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല, അന്വേഷണം അപൂര്‍ണ്ണമായി തുടരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നീണ്ടുനില്‍ക്കുന്ന കാലതാമസത്തിന് ന്യായീകരണമായി ഒന്നും പറയുന്നില്ല. തീര്‍പ്പാക്കാത്ത ശാസ്ത്രീയ, ഫോറന്‍സിക് പരിശോധനകളും വ്യക്തിഗത പ്രതികളുടെ കുറ്റബോധം നിര്‍ണ്ണയിക്കേണ്ടതിന്റെ ആവശ്യകതയും ഇത് പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, അന്വേഷണം സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്വീകരിച്ച ഏതെങ്കിലും അടിയന്തിരതയോ മുന്‍കരുതല്‍ നടപടികളോ ഇത് തെളിയിക്കുന്നില്ല. സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒരേയൊരു പ്രധാന നടപടി 12.12.2024 ന് ഒരു നോട്ടീസ് പുറപ്പെടുവിച്ചതാണ്, അത് സമര്‍പ്പിക്കാതെ തിരിച്ചയച്ചു. അതിനുശേഷം കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയതായി കാണുന്നില്ല, കൂടാതെ റിപ്പോര്‍ട്ട് ഒരു പദ്ധതിയോ സമയപരിധിയോ വെളിപ്പെടുത്തുന്നില്ല.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഹര്‍ജിക്കാരന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഈ കോടതി കണ്ടെത്തുകയും സമയബന്ധിതവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കാന്‍ അതിന്റെ അധികാരപരിധി വിനിയോഗിക്കേണ്ടത് ആവശ്യമാണെന്ന് കരുതുകയും ചെയ്യുന്നു. അതനുസരിച്ച്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജിനോട് ക്രൈം നമ്പര്‍ 2629/2023 ലെ അന്വേഷണം വേഗത്തിലാക്കാനും നടപടിക്രമങ്ങളും ഔപചാരികതകളും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഇതിനാല്‍ നിര്‍ദ്ദേശിക്കുന്നു.
ശാസ്ത്രീയ ഫോറന്‍സിക് പരിശോധനകള്‍
അടക്കം അന്വേഷണ ഉദ്യോഗസ്ഥന്‍ എത്രയും വേഗം ഈ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അന്വേഷണ ഉദ്യോഗസ്ഥന് ഓരോ 30 ദിവസത്തിലും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്ട്രേറ്റ്
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍. അന്വേഷണത്തിലെ നിഷ്‌ക്രിയത്വമോ കാലതാമസമോ മൂലം നീതി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന ഏതെങ്കിലും പിഴവ് തടയുന്നതിനാണിത്.
ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കുക.”””
മജിസ്‌ട്രേറ്റ് കോടതി
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-IX, എറണാകുളം.

Continue Reading

kerala

കോഴിക്കോട് നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു.

Published

on

കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്.

അതേസമയം കുട്ടിയ്ക്ക് നീന്താന്‍ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസില്‍ കയറിയതാണെന്നാണ് നാട്ടുകാരന്‍ പറയുന്നത്. കുളം നിറഞ്ഞുനില്‍ക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഞായറാഴ്ച ആയിരുന്നതിനാല്‍ നിരവധി കുട്ടികള്‍ നീന്തല്‍ പരിശീലനത്തിനായി കുളത്തില്‍ എത്തിയിരുന്നു.

Continue Reading

Trending