Connect with us

News

പി.എസ്.ജി മാനേജ്‌മെന്റുമായി ഇടഞ്ഞ് നില്‍ക്കുന്ന നെയ്മറെ തേടി ചെല്‍സി

എന്തായാലും നെയ്മര്‍ കൂടുതല്‍ കാലം പാരീസില്‍ തുടരില്ല.

Published

on

ലണ്ടന്‍: പി.എസ്.ജി മാനേജ്‌മെന്റുമായി ഇടഞ്ഞ് നില്‍ക്കുന്ന നെയ്മറെ തേടി ചെല്‍സി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തപ്പിതടയുന്ന നീലപ്പടയുടെ മുന്‍നിരയില്‍ കരുത്തര്‍ കുറവായ സാഹചര്യത്തിലാണ് പുതിയ നീക്കം. ജനുവരി വിന്‍ഡോ അവസാനിച്ചതിനാല്‍ പുതിയ സീസണ്‍ മുന്‍നിര്‍ത്തിയാണ് നീക്കം.

ലോക റെക്കോര്‍ഡ് പ്രതിഫലത്തില്‍ ബാര്‍സിലോണയില്‍ നിന്നും മൂന്ന് സീസണ്‍ മുന്നേ പി.എസ്.ജിയിലെത്തിയ ബ്രസീലുകാരന്‍ വ്യക്തിഗത മികവില്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. 172 മല്‍സരങ്ങളില്‍ നിന്നായി 117 ഗോളുകള്‍ ഇതിനകം സമ്പാദിച്ചു. പക്ഷേ കിലിയന്‍ എംബാപ്പേയുമായുള്ള ഇടച്ചില്‍ പ്രശ്‌നമായി. ഇത് കാരണം പലപ്പോഴും ആരാധകര്‍ക്ക് മുന്നിലും വില്ലനായി. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ കരുത്തരായ ബയേണ്‍ മ്യുണിച്ചിന് മുന്നില്‍ തോറ്റതിന് ശേഷം പാരിസിലെ കാസിനോയില്‍ സുഹൃത്തുകള്‍ക്കൊപ്പം നെയ്മര്‍ നടത്തിയ സന്ദര്‍ശനം വിവാദമായിരുന്നു.

വലിയ മല്‍സരത്തില്‍ പ്രമുഖരോട് തോറ്റതിന് ശേഷവും ആഘോഷമെന്ന നിലയിലാണ് ആരാധകര്‍ ഇതിനെ കണ്ടത്. സമുഹ മാധ്യമങ്ങളില്‍ പി.എസ്.ജിക്കാര്‍ മോശം കമന്റുകളുമായി രംഗത്ത് വന്നിരുന്നു. എന്തായാലും നെയ്മര്‍ കൂടുതല്‍ കാലം പാരീസില്‍ തുടരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending