india
2015 ആവര്‍ത്തിക്കുമോയെന്ന് ഭയം; കാറുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തില്‍, മുന്‍കരുതലുമായി നഗരവാസികള്‍
2015ലെ വെള്ളപ്പൊക്കം ചെന്നൈ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിത്തിലാഴ്ത്തിയിരുന്നു. മുന്‍കൂട്ടി പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ നഗരവാസികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്
ചെന്നൈ: 2015ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് ചെന്നൈ നഗരവാസികള്‍. മുന്‍കരുതലിന്റെ ഭാഗമായി മേല്‍പ്പാലം ഉള്‍പ്പെടെ സുരക്ഷിതമായ സ്ഥലങ്ങളില്‍ കാറുകള്‍ കൊണ്ടുവന്നിടുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നഗരവാസികള്‍.
2015ലെ വെള്ളപ്പൊക്കം ചെന്നൈ നഗരവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിത്തിലാഴ്ത്തിയിരുന്നു. മുന്‍കൂട്ടി പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വലിയ തോതിലുള്ള നഷ്ടമാണ് ഉണ്ടായത്. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ നഗരവാസികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.
2015ല്‍ കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരം ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മദിപക്കത്തിലെ സ്ഥലവാസികള്‍ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ മുഴുവനും പാര്‍ക്ക് ചെയ്തിട്ടു. പാലം കാറുകള്‍ കൊണ്ട് നിറഞ്ഞു.
അതേസമയം, നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. ബുധനാഴ്ച രാത്രി 11.30യോടെ കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലൂരില്‍ വ്യാപക നഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് ഒരാളും വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാളും മരണപ്പെട്ടു. ചെന്നൈയിലും പുതുച്ചേരിയിലും പ്രളയഭീതി സൃഷ്ടിച്ച് മഴതുടരുന്നു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.
അതേസമയം, അഞ്ചുമണിക്കൂറില്‍ നിവാറിന്റെ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. എന്നാല്‍ വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരും. തീരപ്രദേശങ്ങളില്‍ നിന്നും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ചെന്നൈയില്‍ പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പക്ഷേ ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നത് നഗരത്തെ പ്രളയഭീതിലാക്കുന്നു. കനത്തമഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ പൊതുഅവധി വ്യാഴാഴ്ചത്തേക്ക് കൂടി നീട്ടി. ചെന്നൈയില്‍നിന്നുള്ള 27 ട്രെയിനുകള്‍ റദ്ദാക്കി.
എറണാകുളം -കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്സ്പ്രസ് സര്‍വീസ് കോയമ്പത്തൂര്‍ മുതലും
ചെന്നൈ സെന്‍ട്രല്‍ മംഗളൂരു സ്പെഷല്‍ സര്‍വീസ് സേലം മുതലും ചെന്നൈ സെന്‍ട്രല്‍ – ആലപ്പി എക്സ്പ്രസ് ഈറോഡ് മുതല്‍ മാത്രവുമായിരിക്കും സര്‍വ്വീസ് ഉണ്ടായിരിക്കുക.
india
ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.
ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന് അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.
മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര് തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

