Culture
പ്രവാസി ചിട്ടി: കെ.എം മാണിയുടെ ചോദ്യങ്ങള്‍ക്ക് ഐസക് മറുപടി പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രവാസി ചിട്ടിയെക്കുറിച്ച് മുന്‍ ധനമന്ത്രി കെ.എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസിചിട്ടി വഴി പതിനായിരം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇത്രയും തുകവരെയുള്ള ചിട്ടികള്‍ തുടങ്ങണമെങ്കില്‍ കെ.എസ്.എഫ്.ഇ അത്രയും തുക ഒരു അംഗീകൃത ബാങ്കില്‍ കേരള ചിട്ടി റജിസ്റ്ററുടെ പേരില്‍ കെട്ടിവെച്ച് ബാങ്കില്‍ നിന്ന് ഇതിലേക്കാവിശ്യമായ ഗാരന്റിയോ എഫ്.ഡി രശീതോ അല്ലങ്കില്‍ ചിട്ടി തുകയുടെ ഒന്നരമടങ്ങ് മൂല്യമുള്ള സര്‍ക്കാര്‍ സെക്യുരിറ്റി അസിസ്റ്റന്റ് റജിസ്ട്രാറുടെ പേരില് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്ത് അതിനുള്ള റിക്കാര്‍ഡുകള്‍ ഹാജരാക്കണം. എന്നാലേ ചിട്ടി തുടങ്ങാന്‍ നിയമപരമായി അനുവാദം ലഭിക്കൂ. കെ.എം മാണി ഉയര്‍ത്തിയ ഈ ചോദ്യത്തിന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത് സെക്യുരിറ്റി തുക കെട്ടിവച്ചതിന് ശേഷം മാത്രമെ ചിട്ടി റജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം ലഭിക്കൂവെന്നും അതുകൊണ്ട് പ്രവാസികളില്‍ നിന്ന് ശേഖരിക്കുന്നത് മുന്‍പ് തന്നെ കെ.എസ്.എഫ്.ഇ സെക്യുരിറ്റി തുക കിഫ്ബിയില്‍ നിക്ഷേപിക്കുമെന്നുമാണ്. എന്നാല്‍ അംഗീകൃത ബാങ്ക് അല്ലാത്ത കിഫ്ബിക്ക് അതിന് അധികാരമില്ല. ഇതിന് ചിട്ടി നിയമമോ, മാര്‍ച്ച് 15ന് റിസര്‍വ്വ് ബാങ്ക് പ്രവാസി ചിട്ടിക്ക് അനുവദിച്ച കിഴിവുകളോ അനുവാദം നല്‍കുന്നില്ല. യാതൊരു സെക്യുരിറ്റിയും ഇല്ലാതെ പ്രവാസികളെ ചിട്ടിയില്‍ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്.
മാണി ഉന്നയിച്ച ഈ കാതലായ വിഷയങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രവാസി ചിട്ടിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ഐസക് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെ.എസ്.എഫ്.ഇയില്‍ നിന്നുള്ള ചിട്ടി തുക കിഫ്ബിയിലേക്ക് മാറ്റാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേരളാ സര്‍ക്കാര്‍ 6/2018 ലെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഐസക് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന് മാത്രമെ കേന്ദ്ര ചിട്ടി നിയമത്തില്‍ ഇളവ് നല്‍കാന്‍ സാധിക്കുവെന്ന് മാത്രമല്ല കേന്ദ്ര നിയമത്തിലെ വ്യവസ്ഥ ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ വഴി സംസ്ഥാന സര്‍ക്കാരിന് മാറ്റാനും കഴിയില്ല. ഇതെല്ലാം മുന്‍നിര്‍ത്തി നോക്കുമ്പോള്‍ മാണി ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഐസക് ഒഴിഞ്ഞുമാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
വിദേശവിനമയ ചട്ടമനുസരിച്ച് പ്രവാസികള്‍ അടക്കുന്ന ചിട്ടിപ്പണം അവരുടെ എന്‍.ആര്‍.ഐ അക്കൗണ്ട് വഴി കെ.എസ്.എഫ്.ഇയുടെ അംഗീകൃത ബാങ്കില്‍ അടക്കാനല്ലാതെ കിഫ്ബിയിലേക്ക് മാറ്റാന്‍ കഴിയില്ല.
ഇത് സംബന്ധിച്ച് കിഫ്ബിക്ക് റിസര്‍വ്വ് ബാങ്ക് അംഗീകാരവും നല്‍കിയിട്ടില്ല. മാത്രമല്ല ചിട്ടി നിയമത്തില്‍ പ്രവാസി ചിട്ടിപ്പണം യാതൊരു അംഗീകൃത സെക്യുരിറ്റികളിലും നിക്ഷേപിക്കാനും കഴിയില്ല.
ഇക്കാര്യത്തില്‍ ധനമന്ത്രി ഐസകിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര ചിട്ടി നിയമത്തിലെ വ്യവസ്ഥകള്‍ പോലും വായിച്ച് നോക്കാതെയുളള തോമസ് ഐസക് ഇത്തരം മറുപടികള്‍ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണ്. മാണി ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ ഐസക് മറുപടി പറയണമെന്നും രമേശ് ആവശ്യപ്പെട്ടു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില് ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്ദിച്ച് ഹിന്ദുത്വവാദികള്
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്ധിപ്പിക്കാന് ആന്റി-ഡ്രോണ് സംവിധാനം സ്ഥാപിക്കാന് തീരുമാനം
-
kerala3 days ago
പാലക്കാട് വീടിനുമുകളില് മരം വീണ് നാലുപേര്ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല് കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്ത്തകരുടെ എണ്ണം 220 കടന്നു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്