kerala
രാഹുല്‍ഗാന്ധിക്കെതിരെയുള്ള പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
സി.പി.എമ്മിന്റെ പുതിയ ബന്ധുക്കളായ ബി.ജെ.പി.യെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതവും തരം താണത്തുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സി.പി.എമ്മിന്റെ പുതിയ ബന്ധുക്കളായ ബി.ജെ.പി.യെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ വച്ച് ജനങ്ങളോടു സംവദിക്കുകയും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്കി ട്രാക്ടര്‍ ഓടിക്കികയും മത്സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോവുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ മനസ്സറിയുന്ന നേതാവാണ്. അദ്ദേഹം സാധാരണ ജനങ്ങളോട് ഇടപഴകും. അല്ലാതെ ദന്തഗോപുരത്തില്‍ അടച്ചിരുന്ന ടെലിവിഷനില്‍ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ കര്‍ഷകസമരത്തെ പാടെ അവഗണിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം അത് പറയുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഒന്ന് ചോദിക്കേണ്ടതായിരുന്നു. കര്‍ഷകസമരത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കണ്ട സംഘത്തില്‍ യെച്ചൂരിയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അവിടെ പിണറായിയുടെ നേതാവ് സ്വീകരിക്കുകയാണ് ചെയ്തത്.
മുഖ്യമന്ത്രി പറഞ്ഞ് പറഞ്ഞ് ഡല്‍ഹിയില്‍ ഇപ്പോള്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നതിന് കാരണം കോണ്‍ഗ്രസ്സാണെന്ന് വരെ പറഞ്ഞു. ഇതില്‍ നിന്ന് വ്യക്തമാക്കുന്നത് പിണറായിയുടെ മോദി ഭക്തിയാണ്. സ്വര്‍ണ്ണക്കടത്ത് അട്ടിമറിച്ചുകൊടുത്തതിന്റെ നന്ദിപ്രകാശനമാണ് പിണറായിയുടെ വാക്കുകളില്‍ തെളിഞ്ഞു കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രഏജന്‍സികളെക്കുറിച്ച് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി ഇല്ല. സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ച് ബി.ജെ.പി അദ്ധ്യക്ഷന്‍ സുരന്ദ്രനും ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. അതാണ് അവരുടെ ഐക്യമെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന് ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
kerala
ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു
തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സതേണ്‍ റെയില്‍വേ 10 ട്രെയിനുകളില്‍ അധികം കോച്ചുകള്‍ അനുവദിച്ചു.
മലബാര്‍ എക്സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16629, 16630) മാവേലി എക്സ്പ്രസ്: തിരുവനന്തപുരംമംഗലാപുരം, മംഗലാപുരംതിരുവനന്തപുരം (16604, 16603) അമൃത എക്സ്പ്രസ്: തിരുവനന്തപുരംമധുര, മധുരതിരുവനന്തപുരം (16343, 16344) കാരക്കല്‍ എക്സ്പ്രസ്: കാരക്കല്‍ എറണാകുളം, എറണാകുളംകാരക്കല്‍ (16187, 16188), സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്: ചെന്നൈതിരുവനന്തപുരം, തിരുവനന്തപുരംചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.
kerala
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല.

ചെന്നൈ: ഇസ്രാഈലും സയണിസവും ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ വംശഹത്യയെ മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അപലപിച്ചു. ജനിച്ചനാട്ടില്‍ ജീവിക്കാനായി പൊരിതുന്ന ജനതയോട് സയണിസം ചെയ്യുന്ന ക്രൂരതക്ക് സമാനതകളില്ല. സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ മുന്‍കൈയെടുക്കണമെന്ന് മുസ്ലിംലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
Cricket3 days ago
രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News11 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
india3 days ago
വീണ്ടും പാകിസ്ഥാന് പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം