ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവപ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്യാമ്പിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്. വെടിവപ്പിന് കാരണം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേര്‍ക്ക് നിസാര പരുക്കുകളുമുള്ളതായി സിആര്‍പിഎഫ് അറിയിച്ചു.