മെയിന്‍സ്: ഒന്‍പത് പതിറ്റാണ്ടിന് ശേഷം മെയിന്‍സ് ലിറ്റില്‍ ക്രാന്‍ബെറി ദ്വീപില്‍ ഒരു കുഞ്ഞ് പിറന്നു. അസാലിയ ബെല്ലെ ഗ്രേ എന്ന് പേരിട്ടിരിക്കുന്ന കുട്ടി രണ്ടാഴ്ച മുമ്പാണ് ജനിച്ചത്. ആരോണ്‍ ഗ്രേയ്ക്കും എറിന്‍ ഫെര്‍ണാള്‍ഡ് ഗ്രേയുടെയും ആറാമത്തെ കുട്ടിയാണ് അസാലിയ.

മെയിന്‍സിന്റെ തീരത്തുള്ള ഏറ്റവും വലിയ ദ്വീപാണ് ലിറ്റില്‍ ക്രാന്‍ബറി. ലിറ്റില്‍ ക്രാന്‍ബ്രറിയില്‍ വച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കണമെന്ന് ആരോണ്‍ ഗ്രേയ്ക്കും എറിന്‍ ഫെര്‍ണാള്‍ഡ് ഗ്രേയും തീരുമാനിച്ചിരുന്നതായി ബാംഗൂര്‍ ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

1927 ല്‍ ആരോണ്‍ ഗ്രേയുടെ മുത്തച്ഛന്‍ വാറന്‍ ഫെര്‍ണാള്‍ഡാണ് അസാലിയക്ക് മുമ്പ് ലിറ്റില്‍ ക്രന്‍ബെറിയില്‍ ജനിച്ചത്.
2005 ലായിരുന്നു വാറന്‍ ഫെര്‍ണാള്‍ഡ് മരിച്ചത്.