Connect with us

News

സ്യൂട്‌കേസുകളില്‍ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍

ന്യൂസിലാന്‍ഡില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ സ്യൂട്‌കേസുകളില്‍ അഞ്ചും പത്തും വയസുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.

Published

on

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ സ്യൂട്‌കേസുകളില്‍ അഞ്ചും പത്തും വയസുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. വര്‍ഷങ്ങളോളം സ്‌റ്റോറേജില്‍ സൂക്ഷിച്ച സ്യൂട്‌കേസുകളാണ് വീട്ടുസാമഗ്രികളെന്ന നിലയില്‍ ഓക്‌ലാന്‍ഡിലെ ഒരു കുടുംബത്തിന് ലഭിച്ചത്.

കുട്ടികള്‍ രണ്ടു പേരും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ മരിച്ചത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ വ്യക്തമല്ല. കുട്ടികളെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. ന്യൂസിലാന്‍ഡ് പൊലീസ് ഇന്റോര്‍പോളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ റെക്കോര്‍ഡ് ശിക്ഷ; 142 വര്‍ഷം കഠിനതടവ്

പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോര്‍ഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി

Published

on

പത്തനംതിട്ട : പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോര്‍ഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി 1 (പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി) ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് 142 വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി.

തിരുവല്ല പൊലീസ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവല്ല കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ ബാബു എന്ന് വിളിക്കുന്ന ആനന്ദന്‍ പി. ആര്‍ (41) നെ ജില്ലയില്‍ പോക്‌സോ കേസില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാകള്‍ക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാള്‍, 2019 ഏപ്രില്‍ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാര്‍ച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവില്‍ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ:ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ സാക്ഷി മൊഴികളും മെഡിക്കല്‍ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരിലാല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.

Continue Reading

kerala

എല്‍.എസ്.എസ്, യു.എസ്.എസ് ഫലം വൈകുന്നു; മുന്‍ വര്‍ഷങ്ങളിലെ തുക വിതരണവും അവതാളത്തില്‍

പരീക്ഷ ഭവന്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.

Published

on

ചക്കരക്കല്‍: പരീക്ഷ ഭവന്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്‍.എസ്.എസ് പരീക്ഷയും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എസ് പരീക്ഷയുമാണ് നടത്തുന്നത്. 60 ശതമാനമോ അതിന് മുകളിലോ സ്‌കോര്‍ ലഭിക്കുന്നവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടും. ഉപജില്ലയില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ ആര്‍ക്കും നിശ്ചിത സ്‌കോര്‍ ലഭിക്കുന്നില്ലെങ്കില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ഓരോ കുട്ടിയെ വീതം സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. എല്‍.എസ്.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞിട്ട് രണ്ട് മാസമായി. യു.എസ്.എസ് പരീക്ഷ ഒ.എം.ആര്‍ രീതിയിലായതിനാല്‍ തിരുവനന്തപുരം പരീക്ഷാഭവനിലാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.

സ്‌കോളര്‍ഷിപ്പ് തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളര്‍ഷിപ്പില്‍നിന്നാണ് വിതരണം ചെയ്യുന്നത്. അടുത്ത പരീക്ഷക്ക് അപേക്ഷ ക്ഷണിക്കാന്‍ സമയമായിട്ടും ഫലം പ്രഖ്യാപിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. വര്‍ഷംതോറും പരീക്ഷ നടത്തിയിട്ടും എല്‍.എസ്.എസ് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ല.

എല്‍.എസ്.എസ് പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ഥികളില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന പരാതി ഏറെയാണ്. എല്‍.എസ്.എസ് പരീക്ഷ പാസാവുന്ന കുട്ടിക്ക് 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. പരീക്ഷയുടെ കോച്ചിങ്ങിനും മറ്റുമായി ഇതില്‍ കൂടുതല്‍ തുക ചെലവാക്കിയിട്ടും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് തുക പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്.

Continue Reading

india

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം: ആര്‍.എസ്.എസ്

ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ഹൊസബലേ പറഞ്ഞു.

ഇതേ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകള്‍ക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേര്‍ക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു.

ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോ- ഹൊസബലേ ചോദിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്.

Continue Reading

Trending