ന്യൂഡല്‍ഹി: ഉല്‍പന്നങ്ങളുടെ ഡ്യൂപ്പിനെ നിര്‍മ്മിക്കാന്‍ ചൈനക്കാര്‍ കഴിഞ്ഞിട്ടെ വേറെ ആളുകളുള്ളൂ. പുതുതായി പുറത്തിറക്കിയ നോട്ടുകള്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ വരി നില്‍ക്കുന്നതിനിടെയാണ് ഞെട്ടിച്ചകൊണ്ട് പുതിയ നോട്ടുകളുടെ രൂപത്തില്‍ ചൈന പേഴ്‌സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതിയ 500ന്റെ നോട്ട് ഇന്ത്യയില്‍ വ്യാപകമായിട്ടില്ല എന്ന് കൂടി കണക്കിലെടുക്കുമ്പോഴാണ് ചൈനയുടെ പുതിയ കണ്ടുപിടിത്തം.

നേരത്തെയും പഴയ 500ന്റെയും 1000ത്തിന്റെയും സാദൃശ്യമുള്ള ചൈനീസ് പേഴ്‌സുകള്‍ വിപണിയിലെത്തിയിരുന്നു. എന്നാല്‍ അവയുടെ മൂല്യം എടുത്തുകളഞ്ഞതോടെ പേഴ്‌സും ആര്‍ക്കും വേണ്ടാതായി. നവംബര്‍ പത്ത് മുതലാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ജനങ്ങള്‍ക്ക് എത്തിച്ച് തുടങ്ങിയത്. എന്നാല്‍ പുതിയ 500ന്റെ നോട്ട് വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ എത്തിയിട്ടില്ല.

 
പുതിയ നോട്ടിന്‍െ സാദൃശ്യമുള്ള ചൈനീസ് പേഴ്‌സുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വ്യാപകമായി ഷയര്‍ ചെയ്തപ്പെട്ടുകഴിഞ്ഞു. ചൈനീസ് പേഴ്‌സുകളെ വെച്ച് നിരവധി ട്രോളുകളും വരുന്നുണ്ട്. വൈകാതെ ഇത്തരം പേഴ്‌സുകള്‍ വിപണികളില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

321565482