വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കിനെ പുറത്താക്കി മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. മനോഹര ഇന്‍സ്വിങ്ങിലൂടെ കുക്കിന്റെ സ്റ്റമ്പ് തെറിപ്പിച്ചാണ് ഷമി ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. പന്ത് സ്റ്റമ്പില്‍ കൊണ്ടതിന് പിന്നാലെ , സ്റ്റമ്പ് ഒടിയുകയും ചെയ്തു. മത്സരത്തില്‍ രണ്ട് റണ്‍സാണ് കുക്ക് നേടിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിലായിരുന്നു ഷമിയുടെ തകര്‍പ്പന്‍ ബൗളിങ്. ഷമി എറിഞ്ഞ പന്ത് കുക്കിന്റെ വലത് വശത്തേക്ക് സ്വിംങ് ചെയ്ത് ഇംഗ്ലീഷ് നായകന്റെ ഓഫ് സ്റ്റംമ്പ് പിഴുതെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ മുഈന്‍ അലിയെ മനോഹരമായ സ്വിങ് ബൗളിങ്ങിലൂടെ ഷമി പുറത്താക്കിയിരുന്നു.

ആ കാഴ്ച കാണാം…..

https://www.youtube.com/watch?v=U7AQFEgMFRI