കൊച്ചി: വ്യാഴാഴ്ച്ച മുതല്‍ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും അടച്ചിടാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഒരുങ്ങുന്നു. വ്യാഴാഴ്ച മുതല്‍ ഫെഡറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തിയറ്ററുകളും അടച്ചിടുമെന്ന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.

തിയ്യേറ്ററുകള്‍ അടച്ചിടുന്നതോടെ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന അന്യഭാഷ ചിത്രങ്ങളുടേയും റിലീസുകള്‍ പ്രതിസന്ധിയിലായി. വിജയ്‌യുടെ ഭൈരവ ഈ വെള്ളിയാഴ്ച്ച റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. 350 ലധികം തിയറ്ററുകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുണ്ട്. ഈ തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്തില്ലെങ്കില്‍ സിനിമാ മേഖല കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.