മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഓള്‍ സ്റ്റാര്‍ സംഘത്തില്‍ സി.കെ വിനീത് ഉള്‍പ്പെടെ മൂന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. പ്രതിരോധ ഭടന്മാരായ സന്ദേശ് ജിങ്കാന്‍, സെഡ്രിക് ഹെംഗ്ബാര്‍ത്തുമാണ് ടീമിലെ മറ്റ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. മുന്‍നിരക്കാരന്‍ ബെല്‍ഫാസ്റ്റ് റിസര്‍വ് സംഘത്തിലുമുണ്ട്.

മുംബൈയുടെ അമരീന്ദജറാണ് ടീമിന്റെ ഗോള്‍ക്കീപ്പര്‍. മുന്‍നിരയില്‍ ഡല്‍ഹിയുടെ ഗോള്‍വേട്ടക്കാരന്‍ മാര്‍സലിഞ്ഞോയും കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമും. മധ്യനിരയില്‍ ഡല്‍ഹിയുടെ സൂപ്പര്‍ താരം ഫ്‌ളോറന്‍ഡ് മലൂദയുണ്ട്. പക്ഷേ മുംബൈയുടെ ഉറുഗ്വേ സൂപ്പര്‍ താരം ഡിയാഗോ ഫോര്‍ലാന്‍, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി തുടങ്ങിയവര്‍ക്ക് സ്ഥാനമില്ല.

ഐ.എസ്.എല്ലില്‍ മിന്നും പ്രകടനമാണ് കണ്ണൂര്‍ കൂത്തുപറമ്പ് ്‌സ്വദേശിയായ വിനീത് കാഴ്ചവെച്ചത്. അഞ്ച് ഗോളുകളാണ് ഈ സീസണില്‍ വിനീത് നേടിയത്. മൂന്ന് അസിസ്റ്റുകളും വിനീതിന്റെ വകയായുണ്ട്,