ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലിയോണ്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചു. നെയ്മര്‍, മൗറോ ഇക്കാര്‍ഡി എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടിയപ്പോള്‍ ലിയോണിനായി ലൂക്കാസ് പക്കേറ്റയും ഗോള്‍ നേടി. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ആദ്യം ഗോള്‍ നേടിയത് ലിയോണ്‍ ആയിരുന്നെങ്കിലും പിന്നീട് പിഎസ്ജി രണ്ടെണ്ണം തിരിച്ചടിക്കുകയായിരുന്നു. പിഎസ്ജിക്കായി മെസി, നെയ്മര്‍, ഡിമരിയ, എംബാപ്പെ എന്നീ താരങ്ങളെല്ലാം ഇറങ്ങിയിരുന്നു.

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് എസി മിലാന്‍ മത്സരം സമനിലയില്‍ അവസാനിച്ചു.ഇരുടീമും ഓരോ ഗോള്‍ നേടി. യുവന്റസിനായി ആല്‍വാരോ മൊറാട്ടയും എസി മിലാനു വേണ്ടി ആന്‍ഡെ റെബിച്ചുമാണ് ഗോള്‍ നേടിയത്.

സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. വിനീഷ്യസ് ജൂനിയറും കരീം ബെന്‍സെമയും റയലിനായി ഗോള്‍ നേടി. ഹ്യൂഗോ ഡൂറോയാണ് വലന്‍സിയക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്.