ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

സിദ്ധാര്‍ഥ നഗറിലാണ് സംഭവം. കോടതിയുടെ ഉത്തരവ് അനുസരിച്ച് മോമിന ഖത്തൂണിനെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജൂലൈ 2016ലാണ് ആദ്യമായി ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനം തുടര്‍ന്നതായാണ് കുട്ടിയുടെ മൊഴി. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചായിരുന്നു പീഡനം. അധ്യാപികയുടെ അയല്‍വാസിയാണ് മോമിന ഖത്തൂണ്‍. പിന്നീടും നിരവധി തവണ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് അവസാനമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ മോമിന ഖത്തൂണ്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തി. രണ്ടു ഗുണ്ടകളുടെ ഒപ്പമാണ് 45കാരി വീട്ടില്‍ എത്തിയത്. തന്റെ മകളെ ആണ്‍കുട്ടിയെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു ഭീഷണി. നിലവില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് ആണ്‍കുട്ടി. പോക്‌സോ നിയമം അനുസരിച്ചാണ് 45കാരിക്കെതിരെ കേസെടുത്തത്.