കണ്ണൂര്‍: നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചിരട്ട് ഓണ്‍ലൈന്‍ ഷോപ്പിങില്‍ വന്‍ ഡിമാന്റ്. ചിരട്ട ഒന്നിന് 3000 രൂപയാണ് ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ വില. ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിലാണ് ഒരു മുറി ചിരട്ടക്ക് ഇത്രയുടെ വില തുക ഈടാക്കുന്നത്.

നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരിലാണ് വില്‍പനക്കു വെച്ചത്. 55 ശതമാനത്തിന്റെ ഡിസ്‌കൗണ്ട് നല്‍കാനും ആമസോണ്‍ മറന്നിട്ടില്ല. ഇതുപ്രകാരം 1365 രൂപയാണ് ചിരട്ടക്ക് നല്‍കേണ്ടത്.

നാലര ഔണ്‍സാണ് വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവുമെന്നും മുന്‍കൂര്‍ ജാമ്യവും നല്‍കുന്നുണ്ട്.