മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ്‌ ചിത്രം, ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു.
മലയാള സിനിമയെ ഹോളിവുഡിന്റെ ക്യാമറ ഷോട്ടുകളിലേക്ക് മാറ്റിമറിച്ച മമ്മൂട്ടി-അമല്‍ നീരദ്‌ലേക്ക് ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു എന്ന വാര്‍ത്തക്ക് ആരാധകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്.

അമല്‍ നീരദ് തന്നെയാണ് പുതിയ പ്രൊജക്ടിന്റെ കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുടെ ആരാധകരെ അറിയിച്ച് അമല്‍, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
അടുത്തവര്‍ഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. ബിലാല്‍ എന്നാണ് സിനിമയുടെ പേര്.

അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.