Connect with us

kerala

തിരുവനന്തപുരം ആര്‍സിസിയില്‍ രണ്ടായിരത്തിലധികം രോഗികള്‍ക്ക് മരുന്ന് മാറിനല്‍കിയതായി പരാതി

മരുന്ന് പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം.

Published

on

തിരുവനന്തപുരം ആര്‍സിസി ആശുപത്രിയില്‍ രോഗികള്‍ക്ക് മരുന്ന് മാറിനല്‍കിയതായി പരാതി . മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവെന്നാണ് ആശുപത്രി അധികൃതറുടെ വിശദീകരണം. തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് നല്‍കി. ഗ്ലോബെല ഫാര്‍മ കമ്പനിയെ ആശുപത്രി കരിമ്പട്ടികയില്‍പ്പെടുത്തി. മരുന്ന് നല്‍കിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

മരുന്ന് പാക്കിങ്ങില്‍ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം. തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപടിയെടുത്തത്. ആര്‍സിസി സ്‌റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.

സംഭവത്തില്‍ ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാര്‍മ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.പ്രാഥമിക റിപ്പോര്‍ട്ടും തൊണ്ടിയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സെഷന്‍സ് കോടതി ആയിരിക്കും കേസ് പരിഗണിക്കുക.

kerala

മംഗളൂരൂവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അരുവിയില്‍ മുങ്ങിമരിച്ചു

ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്.

Published

on

മംഗളൂരു: പെര്‍ദൂരു ആലങ്കാരുവിനടുത്ത് ഡിസാല അരുവിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് ആയല്‍ക്കാരനായ കുട്ടിയോടൊപ്പം അരുവിയില്‍ നീന്താന്‍ പോയ സമയത്താണ് ദുരന്തം സംഭവിച്ചത്. നീന്തല്‍ അറിയാതിരുന്ന ശിശാന്ത് പെട്ടന്ന് വെള്ളത്തില്‍ മുങ്ങിയതാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന കുട്ടി ഭയന്ന് സംഭവം ആരെയും അറിയിച്ചില്ല. ശിശാന്തിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മഡിസാല അരുവിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിരിയഡിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ശിശാന്ത്. പൊലീസ് കേസ് രജിസ്റ്റ്ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കൊടകരയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; 15 പേര്‍ക്ക് പരിക്ക്

കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു.

Published

on

എറണാകുളം: കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിക്ക് പുറകിലിടിച്ച് ആയിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബസ് യാത്രക്കാരായ 15ഓളം പേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ കൊടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 1800 രൂപ വര്‍ധിച്ചു

ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കുതിച്ചുയര്‍ന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബര്‍ 11) വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി.

സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിന് 3.55% വര്‍ധിച്ച് 4,143.32 ഡോളറാണ് വില. ഇന്നലെ രാവിലെ ട്രോയ് ഔണ്‍സിന് 4050 ഡോളറും ഉച്ചക്ക് 4,077.65 ഡോളറുമായിരുന്നു. ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. 97,360 രൂപയായിരുന്നു വില.

അതേസമയം 18 കാരറ്റിനും വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 185 രൂപ കൂടി 9,525 ആയി. പവന് 76,200 രൂപയാണ് വില. 14കാരറ്റിന് ഗ്രാമിന് 140 രൂപ കൂടി 7420 രൂപയും പവന് 59360 രൂപയുമായി. 9കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി

4775ഉം പവന് 38200 രൂപയുമാണ് വില. വെള്ളിവിലയും വര്‍ധിച്ചു. ഗ്രാമിന് ആറുരൂപ കൂടി 163 രൂപയാണ് വില.

കഴിഞ്ഞ ദിവസം രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായിരുന്നു ഇന്നലത്തെ വില. രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

Continue Reading

Trending