Connect with us

kerala

കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി

പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

Published

on

കാസർകോട്: കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

വിനോദയാത്രയ്ക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ‘സംസാരിച്ച് തീർക്കാം’ എന്ന പേരിൽ വിദ്യാർഥികളെ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചതായാണ് പരാതി. ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ചതായി വിദ്യാർഥികൾ ആരോപിക്കുന്നു.

തൃക്കരിപ്പൂർ തങ്കയം സ്വദേശികളായ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റവർ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

kerala

അലന്ദ് വോട്ട് കൊള്ള കേസ്; ബിജെപി മുന്‍ എംഎല്‍എയെയും മകനെയും പ്രതികളാക്കി എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചു

22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Published

on

കര്‍ണാടക: രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന കര്‍ണാടകയിലെ ‘അലന്ദ് വോട്ട് കൊള്ള’ കേസില്‍ ബിജെപി മുന്‍ എംഎല്‍എ സുഭാഷ് ഗൂട്ടേദാര്‍, മകന്‍ ഹര്‍ഷാനന്ദ് ഗൂട്ടേദാര്‍ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമര്‍പ്പിച്ചു. 22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നിലവിലെ എംഎല്‍എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആര്‍ പാട്ടീലിന്റെ പരാതിയിലാണ് നടപടി. കേസില്‍ സുഭാഷ് ഗൂട്ടേദാര്‍ ഒന്നാം പ്രതിയും മകന്‍ രണ്ടാം പ്രതിയുമാണ്. 2023-ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി, തനിക്ക് വോട്ട് ചെയ്യില്ലെന്ന് കരുതുന്ന 5,994 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനാണ് സുഭാഷ് ഗൂട്ടേദാര്‍ ഗൂഢാലോചന നടത്തിയത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും 80 രൂപ വീതമാണ് ഡാറ്റാ സെന്റര്‍ നടത്തിപ്പുകാര്‍ക്ക് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന 22,000 പേജുകളില്‍ 15,000 പേജുകളും സാങ്കേതിക തെളിവുകളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അനധികൃതമായി ലോഗിന്‍ ചെയ്തതിന്റെ ഐ.പി അഡ്രസ് ലോഗുകളും അനുബന്ധ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയായിരുന്നു തട്ടിപ്പ്.  വഞ്ചന, ആള്‍മാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

 

Continue Reading

kerala

മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിത്തം; ആളപായമില്ല

ബസ് പൂര്‍ണമായും കത്തിനശിച്ചു.

Published

on

ഇരിട്ടി (കണ്ണൂര്‍): കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി-മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. വിരാജ്പേട്ടയില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിത്തമുണ്ടായത്.

സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരും ഉടന്‍ ബസില്‍ നിന്ന് പുറത്തിറങ്ങി. ഇതിനിടെ തീ വേഗത്തില്‍ ആളിപ്പടരുകയും ബസ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇരിട്ടിയില്‍ നിന്ന് വിരാജ്പേട്ടയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

 

Continue Reading

kerala

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി.

Published

on

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊഴിയില്‍ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്. ഇതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും പൊലീസ് പറയുന്നു.

കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading

Trending