Connect with us

kerala

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി.

Published

on

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. പരാതിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊഴിയില്‍ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ട്. ഇതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും പൊലീസ് പറയുന്നു.

കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം; പ്രതിഷേധത്തിന് പിന്നാലെ നടന്‍ ദിലീപിനെ മാറ്റി

എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്.

Published

on

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തില്‍ നിന്ന് നടന്‍ ദിലീപിനെ മാറ്റി. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ മാറ്റിയത്. നാളെ വൈകുന്നേരം 6.30-നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചെ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി.

അതേസമയം, ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസില്‍ പ്രദര്‍ശിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം വനിതാ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ദിലീപിന്റെ സിനിമ കാണാനാകില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. ബസ്സില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി ലക്ഷ്മി ആര്‍ ശേഖറാണ് പ്രതിഷേധം ഉയര്‍ത്തിയത്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി

ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു.

ഗൂഢാലോചനക്കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. സംഭവ ദിവസം ശ്രീലക്ഷ്മി എന്ന സ്ത്രീ പള്‍ലര്‍ സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടെന്നും ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ചോദിച്ചു.

പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം സ്വകാര്യത മാനിച്ചാണ് ഡിവിആര്‍ ഹാജരാക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം. ശ്രീലക്ഷ്മിയുടെ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളോ കോള്‍ റെക്കോര്‍ഡുകളോ (CDR) കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

കൂടാതെ കേസില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പള്‍സര്‍ സുനി ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും വെളിപ്പെടുത്തിയിരുന്നെങ്കിലും ഡിസംബര്‍ 26ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പറഞ്ഞിട്ടില്ല, ബാലചന്ദ്ര കുമാര്‍ മാത്രമാണ് അത്തരമൊരു കാര്യ പറഞ്ഞതെന്നാണ് വിധി ന്യായത്തിലെ നിരീക്ഷണം.

അതേസമയം സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് ദിലീപിനെ കാണാന്‍ എത്തിയത് എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ അത് ഗൃഹപ്രവേശത്തിന് എത്തി എന്നാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാവല്‍ ഗൃഹപ്രവേശം നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതി വിധിയിലുണ്ട്.

Continue Reading

kerala

നടന്‍ ദിലീപ് ശബരിമലയില്‍; ഇന്ന് പുലര്‍ച്ചെ സന്നിധാനത്ത് എത്തി

കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിലെത്തി.

Published

on

പത്തനംതിട്ട: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിലെത്തി. ഇന്നലെ രാത്രിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്.

ശബരിമലയില്‍ എത്തിയ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ദിലീപിന്റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്.

 

 

Continue Reading

Trending