india
‘ബിഹാര്‍’ ആവര്‍ത്തിക്കരുത്; ബംഗാളില്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസും സിപിഎമ്മും
2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ജയിച്ച 76ല്‍ 34 സീറ്റിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്.
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരുമുഴം മുമ്പെ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസും സിപിഎമ്മും. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ക്കായി അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും മത്സര രംഗത്തുള്ളതാണ് ഇരുപാര്‍ട്ടികളെയും ഉണര്‍ത്തിയത്. ബിഹാറില്‍ അഞ്ചു സീറ്റാണ് എഐഎംഐഎം നേടിയിരുന്നത്.
വിഷയം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച രാത്രി യോഗം ചേര്‍ന്നു. ചര്‍ച്ച രണ്ടു മണിക്കൂറിലേറെ നീണ്ടു.
‘ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള മത-സാമൂഹിക നേതാക്കളുമായി പാര്‍ട്ടി പ്രത്യേകം ചര്‍ച്ച നടത്തും. ഡിസംബര്‍ 18ലെ ദേശീയ ന്യൂനപക്ഷ ദിനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ നടത്തും. വിശദമായ പദ്ധതി തയ്യാറാക്കി വരികയാണ്’ – യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
യോഗത്തിന് മുമ്പ് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും സിപിഎം നേതാവ് അബ്ദുല്‍ മന്നാനും സമുദായ നേതാവ് ത്വാഹ സിദ്ദീഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അധിര്‍ ചൗധരി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ് എന്ന് ആരോപിച്ചു.
2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജയിച്ച 76ല്‍ 34 സീറ്റിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ചും മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര ദിനാജ്പൂര്‍ ജില്ലകളില്‍. ഈ ജില്ലകളിലാണ് എഐഎംഐഎം കണ്ണുവച്ചിട്ടുള്ളതും.
ബംഗാളിലെ മുസ്‌ലിം വോട്ടു ബാങ്ക്
ബിഹാറിലെ സീമാഞ്ചലിന് സമാനമായ സാമുദായിക പശ്ചാത്തലമാണ് പശ്ചിമബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ക്കുള്ളത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളും ഏറെ. മുര്‍ഷിദാബാദ് 66.20%, മാള്‍ഡ 51.30%, ഉത്തരദിനാജ്പൂര്‍ 50%, ദക്ഷിണബംഗാളിലെ ബീര്‍ഭൂം 37%, സൗത്ത് 24 പര്‍ഗാനാസ് 35.6% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മുസ്‌ലിം ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 27.01% ശതമാനമാണ് പശ്ചിമബംഗാളിലെ മൊത്തം മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തെ 294ല്‍ 120 സീറ്റുകളിലും മുസ്‌ലിംകള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.
ഈ ജില്ലകളിലെ നാലോ അഞ്ചോ സീറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമാണ് മുസ്‌ലിംകള്‍ വോട്ടു ചെയ്യാറുള്ളത്. മുര്‍ഷിദാബാദില്‍ മേധാവിത്വം കോണ്‍ഗ്രസിനാണ് എങ്കില്‍ മറ്റിടത്തെല്ലാം തൃണമൂല്‍ കോണ്‍ഗ്രസാണ്. ഉവൈസിയുടെ പാര്‍ട്ടി കൂടി ഗോദയില്‍ എത്തുന്നതോടെ ഈ വോട്ടുകളില്‍ വിള്ളലുകള്‍ വീഴുമെന്ന് തീര്‍ച്ച.
ബിജെപിയുടെ വരവ്
ഇതുവരെ കുമ്പിളില്‍ ഒതുങ്ങാത്ത സംസ്ഥാനമാണ് ബിജെപിക്ക് പശ്ചിമബംഗാള്‍. ഇത്തവണ ഏതുവിധേനയും ബംഗാള്‍ പിടിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടു ഭിന്നിപ്പിക്കാന്‍ വേണ്ട എല്ലാ അടവുകളും ബിജെപി പയറ്റുമെന്ന് ഉറപ്പ്. ഇതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം പാസാക്കുക തന്നെ ചെയ്യുമെന്ന് ഈയിടെ ആഭ്യന്തര മന്ത്രി അമിത് ബംഗാളിലെത്തി പ്രഖ്യാപിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അക്കാര്യം വ്യക്തമാക്കിയിരുന്നു. സിഎഎയും എന്‍ആര്‍സിയും ബംഗാള്‍ പ്രചാരണത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി മാറും എന്നതില്‍ സംശയമില്ല.
മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ബിജെപിക്കാണ് ഗുണം ചെയ്യുക എന്നതില്‍ സംശയമില്ല. നഷ്ടമുണ്ടാക്കുന്നത് മമത ബാനര്‍ജിക്കും. കോണ്‍ഗ്രസും ഇടതുപക്ഷവും പൊതുവെ ദുര്‍ബലരാണ് താനും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 18 സീറ്റുകളില്‍ ഏഴെണ്ണം വടക്കന്‍ ബംഗാള്‍ ജില്ലകളില്‍ നിന്നാണ്. ഇതില്‍ ഉത്തര്‍ദിനാജ്പൂരിലെ റായ്ഗഞ്ച്, മാള്‍ഡയിലെ വടക്കന്‍ മാള്‍ഡ, സൗത്ത് ദിനാജ്പൂരിലെ ബേലൂര്‍ഘട്ട് എന്നിവ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.
india
വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍
നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.
നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.
പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.
പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
india
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു
ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.
പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
india
ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.
കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
